എസ് കെ എസ് എസ് എഫ് ഫ്രീഡം സ്ക്വയർ ഇന്ന് (ബുധൻ)

കോഴിക്കോട്: സ്വാതന്ത്ര്യ ദിനത്തിൽ വർഷങ്ങളായി എസ് കെ എസ് എസ് എഫ് നടത്തി വരുന്ന ഫ്രീഡം സ്ക്വയർ ഇന്ന് (ബുധൻ)  മേഖലാ കേന്ദ്രങ്ങളിൽ നടക്കും. ‘സ്വാതന്ത്ര്യം സംരക്ഷിക്കാം, സമരം തുടരാം’ എന്ന സന്ദേശവുമായി ഓരോ കേന്ദ്രങ്ങളിലും നൂറ് കണക്കിന് വിദ്യാർത്ഥി യുവജനങ്ങളെ അണിനിരത്തിയാണ് പരിപാടികൾ സംഘടിപ്പിക്കുക. സ്വാതന്ത്ര്യ സമര ചരിത്രം, രാജ്യത്തിന്റെ ബഹുസ്വരത, ഫാഷിസ്റ്റ് ഭീഷണിയും പ്രതിരോധവും, രാഷ്ട്ര നിർമാണത്തിൽ പുതുതലമുറയുടെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങൾ വ്യാപകമായി ചർച്ച ചെയ്യുന്ന പ്രചാരണങ്ങൾ നടത്തും. കേരളത്തിന് പുറമെ വിവിധ സംസ്ഥാനങ്ങളിലെയും ഗൾഫ് രാജ്യങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലും ഫ്രീഡം സ്ക്വയർ സംഘടിപ്പിക്കും.

മഴക്കെടുതി മൂലം പ്രയാസമനുഭവിക്കുന്ന പ്രദേശങ്ങളിൽ പരിപാടി മാറ്റി വെച്ചിട്ടുണ്ട്. മറ്റു കേന്ദ്രങ്ങളിൽ മുൻ നിശ്ചയപ്രകാരം പരിപാടികൾ നടക്കും. മഴക്കെടുതി മൂലം പ്രയാസമനുഭവിക്കുന്നവർക്കും നാടിനും വേണ്ടി ഫ്രീഡം സ്ക്വയറിൽ വെച്ച് പ്രത്യേക പ്രാർത്ഥന നടത്തണമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു.