“സ്വാതന്ത്ര്യം, സൗഹാർദ്ധം, സമാധാനം” ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫ് സ്വാതന്ത്ര ദിന പ്രോഗാം 17ന്

മനാമ: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന സ്വതന്ത്ര ദിന പരിപാടി ആഗസ്റ്റ് 17ന് വെള്ളിയാഴ്ച മനാമയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. “സ്വാതന്ത്ര്യം, സൗഹാർദ്ധം, സമാധാനം” എന്ന പ്രമേയത്തിലാണ് ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫ് സ്വാതന്ത്ര ദിന പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യക്കകത്തും പുറത്തും ഗള്‍ഫ് രാഷ്ട്രങ്ങളിലുമായി എസ്.കെ.എസ്.എസ്.എഫ് കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന ഫ്രീഡം സ്ക്വയര്‍ ദേശീയോദ്ഗ്രഥന – സ്വാതന്ത്രദിന സംഗമങ്ങളുടെ ഭാഗമായാണ് ബഹ്റൈനില്‍ ഈ പരിപാടി നടക്കുന്നത്. ആഗസ്റ്റ് 17 ന് വെള്ളിയാഴ്ച രാത്രി 8.30ന് മനാമ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ വാഗ്മിയും യുവ പണ്ഢിതനുമായ ബഹാഉദ്ധീന്‍ റഹ് മാനി പുവ്വാട്ടു പറന്പ് ദമാം മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ ബഹ്റൈനിലെ മത സമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും മറ്റു നേതാക്കളും പങ്കെടുക്കും. പ്രോഗ്രാമിനു മുന്നോടിയായി വിവിധ ഏരിയികളിലെ പ്രവര്‍ത്തകരെ സംഘടിപ്പിച്ച് ഇന്ന് (10ന് വെള്ളിയാഴ്ച) രാത്രി 7.മണിക്ക് പ്രവര്‍ത്തകരുടെ സംഗമം വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് +973 3345 0553 എന്ന നന്പറില്‍ ബന്ധപ്പെടുക.