എസ്.കെ.എസ്.എസ്.എഫ് ഫ്രീഡം സ്‌ക്വയര്‍: ഈസ്റ്റ് ജില്ലയില്‍ 18 കേന്ദ്രങ്ങളില്‍ 

മലപ്പുറം: സ്വാതന്ത്ര്യം സംരക്ഷിക്കാം,സമരം തുടരാം എന്ന പ്രമേയത്തില്‍ ആഗസ്ത് 15ന്  വൈകീട്ട നാലിനു എസ്.കെ.എസ്.എസ്എഫ് ഫ്രീഡം സ്‌ക്വയര്‍ സംഘടിപ്പിക്കും. മലപ്പുറം ഈസ്റ്റ ജില്ലയില്‍ പെരിന്തല്‍മണ്ണ,കരിങ്കല്ലത്താണി, ചെറുകര,മേലാറ്റൂര്‍, പുന്നക്കാട്, ഉദരംപൊയില്‍, കരുളായി, വണ്ടൂര്‍,പാണ്ടിക്കാട്,അരീക്കോട്,കിഴിശ്ശേരി, ഒളവട്ടൂര്‍,എടവണ്ണപ്പാറ,തറയിട്ടാല്‍,കൊണ്ടോട്ടി,അറവങ്കര,മുണ്ടംപറമ്പ്,കൂട്ടിലങ്ങാടി എന്നി പതിനെട്ടു മേഖലാ കേന്ദ്രങ്ങളിലാല്‍ ഫ്രീഡം സ്‌ക്വയര്‍ സംഘടിപ്പിക്കുന്നത്. മതപണ്ഡിതന്‍മാര്‍, സാമൂഹ്യ,സാംസ്‌കാരിക നേതാക്കള്‍,ജനപ്രതിനിധികള്‍,വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ അണിനിരക്കും.റാലി, പ്രമേയ പ്രഭാഷണം, പുരസ്‌കാരദാനം എന്നിവ നടക്കും.
ത്വലബാ വിംഗിന്റെ നേതൃത്വത്തില്‍ ജില്ലാ തല അറബിക് പ്രബന്ധ മല്‍സരം,കരുവാരക്കുണ്ട് ദാറുന്നജാത്തില്‍ ജില്ലാ ത്വലബാ സ്‌ക്വയര്‍, ദര്‍സ്,ശരീഅത്ത് കോളെജുകളില്‍ ഫ്രീഡം ക്വിസ് എന്നിവയും സര്‍ഗലയ സമിതിയുടെ നേതൃത്വത്തില്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്ലസ്റ്റര്‍,മേഖലാ, ജില്ലാ തലത്തില്‍ ഫ്രീഡം ക്വിസ് മല്‍സരം നടത്തും. ട്രന്റ് സമിതി 10 മുതല്‍ 30 വരേ ദേശീയോദ്ഘ്രഥന കാംപയിന്‍ ഭാഗമമായി 88 ക്ലസ്‌റററുകളിലായി നഴ്‌സറി വിഭാഗത്തിലും ഒന്ന്,രണ്ട് ക്ലാസുകാര്‍ക്കും കളറിംങ് മല്‍സരവും നടത്തും.
—————————-
ഫോട്ടോ:എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ അര്‍ദ്ധവാര്‍ഷിക കര്‍മ്മരേഖാ പ്രകാശനം സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ നിര്‍വഹിക്കുന്നു