കലാലയങ്ങളെ ക്രിമിനൽ സംഘങ്ങളുടെ താവളമാക്കരുത്: കാംപസ് വിംഗ്

കോഴിക്കോട് :വർഗീയ ചേരിതിരിവുണ്ടാക്കി രാഷ്ട്രീയ ലാഭം കൊയ്യാൻ ശ്രമിക്കുന്നവരുടെ കളിപ്പാവകളായി വിദ്യാർത്ഥികൾ മാറുകയാണെന്നും ക്യാമ്പസുകളിൽ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് അടിയന്തിരമായി പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്നും എസ് കെ എസ് എസ് എഫ് കാംപസ് വിങ്.കലാലയങ്ങളെ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി ക്രിമിനൽ സംഘങ്ങളെ വളർത്തുന്ന കേന്ദ്രമാക്കരുത്. മഹാരാജാസ് കോളേജിൽ നടന്ന കൊലപാതകം അപലപനീയമാണ്. മതത്തിന്റെ ലേബലിൽ അക്രമം നടത്തുന്ന വിദ്യാർത്ഥി പ്രസ്ഥാനങ്ങളെ ഒറ്റപ്പെടുത്തണമെന്നും മുഖ്യധാരാ വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഫാസിസ്റ്റു സമീപനം ചോദ്യം ചെയ്യപ്പെടണമെന്നും യോഗം വിലയിരുത്തി. യോഗം എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ ഉദ്‌ഘാടനം ചെയ്തു. ക്യാമ്പ്‌സ്വിങ് ചെയർമാൻ സിറാജ് അഹ്‌മദ് അധ്യക്ഷത വഹിച്ചു.യോഗത്തിൽ ഷെബിൻ മുഹമ്മദ് ,ജൗഹർ കാവനൂർ , ഇസ്ഹാഖ് ഖിളർ സംബന്ധിച്ചു. കൺവീനർ അനീസ് സി കെ സ്വാഗതവും മുഹമ്മദ് ഫാരിസ് നന്ദിയും പറഞ്ഞു.