മതേതരപ്രസ്ഥാനങ്ങള്‍വിട്ട്‌വീഴ്ചക്ക് തയ്യാറാവണം

കോഴിക്കോട്:രാജ്യത്ത് ഫാഷിസ്റ്റ് ഭരണ കൂടത്തെ പ്രതിരോധിക്കുന്നതിനുംജനാധിപത്യമതേതരമൂല്യങ്ങള്‍സംരക്ഷിക്കുന്നതിനും മതേതര പ്രസ്ഥാനങ്ങള്‍പരസ്പരംവിട്ടുവീഴ്ച ചെയ്ത്യോജിച്ച് നില്‍ക്കണമെന്ന് എസ് കെ എസ് എസ് എഫ്സംസ്ഥാന എക്‌സിക്യുട്ടീവ് അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.ഭരണ പക്ഷത്ത്നിന്ന് പോലുംമോദി വിരുദ്ധനീക്കങ്ങളുമായിവിവിധ കക്ഷികള്‍രംഗത്ത്വരുന്നത്പ്രതീക്ഷക്ക് വക നല്‍കുന്ന നീക്കങ്ങളാണ്.രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളേയും ഒരുപോലെ കാണുന്ന,സാമൂഹിക നീതിക്ക് വേണ്ടിപ്രവര്‍ത്തിക്കുന്നഭരണാധികാരികളേയാണ് മഹാഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത്. അതിനുതകുന്ന മതേതര കൂട്ടായ്മരൂപപ്പെടേണ്ടതുണ്ട്. ഫാഷിസ്റ്റ് വിരുദ്ധ മുദ്ര വാക്യംവിളിക്കുകയുംഫാഷിസ്റ്റുകള്‍ക്ക് അവസരം നല്‍കുന്ന സാഹചര്യങ്ങള്‍സൃഷ്ടിക്കുകയുംചെയ്യുന്ന കക്ഷികള്‍അത്തരം നീക്കങ്ങളില്‍ നിന്നും പിന്തിരിയണമെന്ന്പ്രമേയം ആവശ്യപ്പെട്ടു.പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.സംഘടനയുടെ അടുത്ത രണ്ട്വര്‍ഷത്തെ കര്‍മ പദ്ധതികള്‍ക്ക് എക്‌സിക്യുട്ടീവ് ക്യാമ്പ് രൂപരേഖ തയ്യാറാക്കി.സംസ്ഥാന സെക്രട്ടറിയേറ്റ്, ജില്ലാ പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാര്‍,സംസ്ഥാന ഉപസമിതി ചെയര്‍മാന്‍ കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ രണ്ട് ദിവസത്തെ ക്യാമ്പില്‍ പങ്കെടുത്തു