ആദര്‍ശ ബോധത്തിന് മുന്‍ഗണന നല്‍കണം : സയ്യിദ് ജിഫ്രി തങ്ങള്‍

ചേളാരി: മത വിദ്യഭ്യാസ സ്ഥാപനങ്ങള്‍ആദര്‍ശ ബോധത്തിന്മുന്‍ഗണന നല്‍കണമെന്ന്സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍പ്രസ്ഥാവിച്ചു.ചേളാരിയില്‍സമസ്ത ആദര്‍ശ കാമ്പയിന്റെഭാഗമായി സംഘടിപ്പിച്ചസമസ്തക്ക് കീഴിലുള്ള സ്ഥാപനങ്ങളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികളുടെസംസ്ഥാന തല സംഗമംഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരന്നു അദ്ദേഹം. മത വിദ്യഭ്യാസ സ്ഥാപനങ്ങളിലെവിദ്യാര്‍ത്ഥികളുടെവിവിധമേഖലകളിലുള്ളകഴിവുകളെസമുദായത്തിന് ക്രിയാത്മകമായിഉപയോഗപ്പെടുത്തേണ്ടതുണ്ടന്ന്അദ്ദേഹം പറഞ്ഞു.എം ടി അബ്ദുള്ള മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.ഡോ.ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി,അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്,അബ്ദുസമദ് പൂകോട്ടൂര്‍,എം പി കടുങ്ങല്ലൂര്‍ പ്രസംഗിച്ചു. സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളില്‍ നിന്നായിഇരുന്നൂറോളം പ്രതിനിധികള്‍സംഗമത്തില്‍ പങ്കെടുത്തു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകളുടെസംസ്ഥാന തലകോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി. എസ് കെ എസ് എസ് എഫ് സംസ്ഥാന ജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും ഡോ .സുബൈര്‍ ഹുദവി നന്ദിയും പറഞ്ഞു.