മിറ്റ് ദ സ്‌കോളര്‍ സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട് മണ്ണാര്‍ക്കാട് ഇസ്ലാമിക് സെന്ററില്‍ എസ്.കെ.എസ്.എസ്.എഫ് ട്രന്റ്ിന്റെ സ്മാര്‍ട്ട് പദ്ധതിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍്ക്കായി മീറ്റ് ദ സ്‌കോളാര്‍ പ്രോഗ്രാം സംഘടിപ്പിച്ചു.സ്മാര്‍ട്ട് ഡയറക്ടര്‍ ഡോ.അബ്ദുല്‍ മജീദ് കൊടക്കാട് , മെന്റര്‍ റംഷാദ് ടി. മുഹമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ പുറപ്പെട്ട സംഘം പ്രോഗ്രാമിന്റ ഭാഗമായി സമൂഹത്തിലെ മത-ഭൗതിക മേഖലയില്‍ ജ്വലിച്ചു നില്‍ക്കുന്ന പ്രബല വ്യക്തിത്വങ്ങളെയും ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളും സന്ദര്‍ശിച്ചു.മീറ്റിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍,ദാറുല്‍ ഹുദ വി.സി ഡോ ബഹാവുദ്ധീന്‍ മുഹമ്മദ് നദ്‌വി, ഫറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ പ്രോഫ ഇമ്പിച്ചിക്കോയ,കാലിക്കറ്റ് മെഡിക്കല്‍ കോളേജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് സെന്റര്‍ ഡയറക്ടര്‍ ഡോ അന്‍വര്‍ ഹുസൈന്‍ എന്നിവരെ സന്ദര്‍ശിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തു.കാമ്പസ് വിസിറ്റിന്റെ ഭാഗമായി ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, കാലിക്കറ്റ് മെഡിക്കല്‍ കോളേജ് കാലിക്കറ്റ് മെഡിക്കല്‍ കോളേജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് സെന്റര്‍, എന്നിവയും സന്ദര്‍ശിച്ചു.വിദ്യാര്‍ത്ഥികളോട് സംവദിക്കവേ,തങ്ങള്‍ നേടുന്ന അറിവ് സമൂഹത്തിനും ലോകത്തിനും വേണ്ടി വിനിയോഗിക്കണമെന്നും ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വി.സി ഡോ ബഹാവുദ്ധീന്‍ മുഹമ്മദ് നദ്‌വി പറഞ്ഞു കൊടുത്തു. എത്ര ഉയരത്തില്‍ എത്തിയാലും അജയ്യരായി നിലകൊണ്ടാലും തന്റെ കഴിവില്‍ അഹങ്കരിക്കാതെ വിനയാന്വിതനാകണമെന്നും,ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ പിന്നീട് നന്‍മയിലേക്ക് ഉള്ളതാണെന്നും,അതില്‍ ദുഖിക്കാതെ മുന്നേറണമെന്നും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിസി ഡോ മുഹമ്മദ് ബഷീറും പറഞ്ഞു കൊടുത്തു.