സംസ്ഥാന സര്‍ഗലയത്തിന്പ്രൗഡമായതുടക്കം

വടകര: മൂന്നുദിവസം നീളുന്ന എസ് കെ എസ് എസ് എഫ് 11 ാ മത് സംസ്ഥാന സര്‍ഗലയത്തിന്കുഞ്ഞിപ്പള്ളിയില്‍ പ്രൗഡമായ തൂടക്കം.സ്വാഗത സംഘം ചെയര്‍മാന്‍കെ അന്വര്‍ ഹാജിപതാക ഉയര്‍ത്തി.ഹാജിപ്പള്ളിപരിസരത്ത്നിന്ന് നൂറുകണക്കിന്പ്രവര്‍ത്തകരുടേയുംദഫ് കളി,വിഖായ വളണ്ടിയര്‍ മാര്‍ച്ചിന്റേയുംഅകമ്പടിയോടെ തുടങ്ങിയവിളമ്പര റാലിനഗരിയില്‍ സമാപിച്ചു. വൈകീട്ട് ഏഴിന്’സൈനുദ്ദീന്‍മഖ്ദൂമിന്റെസാഹീതിയ പരിസരം’വിഷയത്തില്‍ റഹ് മത്തുള്ള ഖാസിമി മുത്തേടം പ്രസംഗിച്ചു.
പുതുതലമുറകള്‍ക്ക് അവസരങ്ങളുടെ വാതിലുകള്‍തുറന്ന് വെക്കുന്ന സര്‍ഗലയംപുതിയ സന്ദേശമാണ്പ്രചരിപ്പിക്കുന്നത്തെന്ന്ഉദ്ഘാടനം ചെയ്ത് പ്രമുഖ എഴുത്തുകാരന്‍പി കെ പാറക്കടവ്പറഞ്ഞു.ഗൗരവമുള വായനയുംഎഴുത്തും നിലനിര്‍ത്താന്‍ സമൂഹം തെയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ഗലയ സെക്രട്ടറി ആശിഖ് കുഴിപ്പുറംഅധ്യകഷത വഹിച്ചു. ചെയര്‍മാന്‍ യു എമജീദ് ഫൈസി ഇന്ത്യനൂര്‍, കണ്‍ വീനര്‍ അമാനള്ള റഹ് മാനി,സയ്യിദ് മുബശ്ശിര്‍ ജമലുല്ലൈലി തങ്ങള്‍, സി പി ശംശുദ്ദീന്‍ ഫൈസി, മുഹമ്മദ് മുബാറക്ക് ബാഖവി,കുഞ്ഞിപ്പള്ളിപരിപാലന സമിതി ഭാരവാഹികളായടി ജിഇസ്മാഇല്‍, ഡോ .ഇര്‍ഫാന്‍ അഹമ്മദ്, ടി പി സുബൈര്‍ മാസ്റ്റര്‍, കെ വി നൂറുദ്ദീന്‍ ഫൈസി, സിറാജ്പള്ളിക്കര, മുഹമ്മദ് പടിഞ്ഞാറത്തറ, ഹുസ്സന്‍ കുട്ടി ഹാജി, ബദ്‌റുദ്ദുജ, എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാനവൈസ് പ്രസിഡണ്ട് കെ എന്‍ എസ് മൗലവികഥാപ്രസംഗം അവതരിപ്പിച്ചു.
ഇന്ന് രാവിലെ 9 ന് ആറു വേദികളില്‍മത്സരങ്ങള്‍ക്ക് അരങ്ങുണരും. സംസ്ഥാനത്തിന് അകത്തും പുര്‍ത്തുനിന്നമുള്ളഅറബിക് കോളേൂകള്‍,ദര്‍സുകള്‍, പ്രഫഷണല്‍കോളേജുകളില്‍ നന്നള്ള 1100 പ്രതിഭകള്‍ മാറ്റുരയ്ക്കും. ഞായറാഴ്ച രാവിലെ ഒന്‍പതിന്വിഖായ അംഗങ്ങളുടെമത്സരങ്ങള്‍നടക്കും. നാലു വിഭാഗങ്ങളില്‍104 ഇനങ്ങളിലാണ്മത്സരങ്ങള്‍.വൈകീട്ട് അഞ്ചിന്സമാപന പൊതുയോഗവുംസമ്മാന വിതരണവുംനടക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും