എസ്.കെ.എസ്.എസ്.എഫ് വാദീസകന്‍ ശിലാസ്ഥാപനം 23 ന്

കോഴിക്കോട്:എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റി അരീക്കോട് തച്ചണ്ണയില്‍ ആരംഭിക്കുന്ന ബഹുമുഖപദ്ധതികളുടെ ശിലാസ്ഥാപനം നവംബര്‍ 23 ന് വ്യാഴാഴ്ചവൈകീട്ട് 4 മണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. നിര്‍ധന കുടുംബങ്ങള്‍ക്കുള്ള വീടുകള്‍,മള്‍ട്ടി ലെയര്‍ ട്രൈനിംഗ് സെന്റര്‍, മസ്ജിദ് തുടങ്ങിയ പദ്ധതികളാണ് ഒന്നാംഘട്ടം നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിക്കുന്നത്.നിര്‍ധന കുടുംബങ്ങളില്‍ നിന്ന് നിശ്ചിത മാനദണ്ഠമനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് കുടുംബങ്ങള്‍ക്കാണ് രണ്ട് ബെഡ് റൂമുകള്‍ ഉള്‍പ്പെടുന്ന വീടുകള്‍ ഒരുക്കുന്നത്.ഡോര്‍മെട്രി സൗകര്യത്തോട് കൂടി സംവിധാനിക്കുന്ന ഓഡിയോ വിഷ്വല്‍ ട്രൈനിംഗ് സെന്റര്‍ ആധുനിക സജ്ജീകരണത്തോട് കൂടിയാണ് ഒരുക്കുന്നത്.ഗള്‍ഫ് സംഘടനകളുടെയും ഉദാരമതികളുടെയും സഹകരണത്തോടെ ആരംഭിക്കുന്ന പദ്ധതിയിലേക്ക് ഏതാനും വീടുകള്‍ വിവിധ കമ്മറ്റികള്‍ ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു. ശിലാസ്ഥാാപന സമ്മേളനത്തില്‍ സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കള്‍, ജനപ്രതിനിധികള്‍ സംബന്ധിക്കും.