വളാഞ്ചേരി: എസ്.കെ.എസ്.എസ്.എഫ് ട്രെൻഡ് പ്രീസ്കൂളുകളുടെ ഈ അധ്യയന വർഷത്തെ സംസ്ഥാനതല പ്രവേശനോത്സവം ‘അൽ-ഫാത്തിഹ’ വളാഞ്ചേരി തർബിയ ഡിജിറ്റൽ പ്രീസ്കൂളിൽ വച്ച് പ്രൗഢോജ്വലമായി നടന്നു. വിദ്യാർത്ഥികൾക്ക് ആദ്യക്ഷരം പകർന്നു നൽകിക്കൊണ്ട് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ട്രെൻഡ് പ്രീസ്കൂൾ അക്കാദമിക് കോഡിനേറ്റർ ഷംസുദ്ദീൻ ഒഴുകൂർ പ്രീസ്കൂൾ സന്ദേശം കൈമാറി. ഈ വർഷത്തെ  തീം സോങ് പ്രകാശന കർമ്മവും തങ്ങൾ നിർവഹിച്ചു.
ചടങ്ങിൽ  സി.ടി. ജലീൽ പട്ടർക്കുളം, അനീസ് ഫൈസി മാവണ്ടിയൂർ, ഫാറൂഖ് ഫൈസി മണിമൂളി, അഷ്റഫ് മലയിൽ, എൻ. ഈസ മാസ്റ്റർ, നിഷാദ് ചാലാട്, കുഞ്ഞിമരക്കാർ ഹാജി, ഹബീബ് റഹ്മാൻ, എസ്.എ. മൗലവി, അബ്ദുറഹ്മാൻ ഹാജി, റഫീക്ക് കന്മനം, ഷമീറുദ്ദീൻ ദാരിമി, ശിയാസ് ജിഫ്രി, എൻ. റിയാസ്, ജുനൈദ് അൻവരി, അമാന മാനു ഹാജി, ഹാഷിം തങ്ങൾ, റിയാസ് കട്ടച്ചിറ, ഷാഹിൽ മാസ്റ്റർ, അബ്ദുൽ ഹക്കീം വാഫി, നൗഫൽ കാളികാവ് തുടങ്ങിയവർ സംബന്ധിച്ചു.
സംസ്ഥാനത്തെ മുഴുവൻ ട്രെൻഡ് പ്രീസ്കൂളുകളിലെയും സ്കൂൾതല പ്രവേശനോത്സവം ജൂൺ 4 വ്യാഴാഴ്ച വിപുലമായ പരിപാടികളോടെ നടക്കും