കോഴിക്കോട് : യു.ഡി.എഫ് പ്രകടന പത്രകയില് പ്രഖ്യാപിച്ചതും എല്‍.ഡി.എഫ് ഭരണക്കാലത്ത് നിയോഗിക്കപ്പെട്ട പാലോളി കമ്മീഷന് ശുപാര്‍ശ ചെയ്തുതമായ അന്താരാഷ്ട്ര അറബിക് സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കണമെന്ന് മുറുവിളി ഉയറുന്ന സാഹചര്യത്തില്‍ കേരളത്തിലെ രാഷ്ടീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാകണമെന്ന് എസ്.കെ.എസ്.എസ്.എഫ് മേഖലാ തല സമര സംഗമം ആവശ്യപ്പെട്ടു. കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ നടന്ന സംഗമം സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലിയുടെ അദ്ധ്യക്ഷതയില്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഉദ്ഘാടനം ചെയ്തു. ഓണംപിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. സി.എച്ച്. ത്വയ്യിബ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, റഷിദ് ഫൈസി വെള്ളായിക്കോട്, റഫീഖ് അഹമ്മദ്, പി.എ പരീദ്കുഞ്ഞ് എറണാകളും, ഒ.പി. അഷ്റഫ്, സലാം ഫറോഖ്, ഹസന് ഫൈസി സംസാരിച്ചു. ഡിസംബര്‍ 17ന് നടക്കുന്ന കലക്ട്രേറ്റ് മാര്‍ച്ച് വിജയിപ്പിക്കന്‍ പ്രവര്‍ത്തകര്‍ കര്‍മ്മരംഗത്തിറങ്ങണമെന്ന് സംഗമം ആവശ്യപ്പെട്ടു.