കോഴിക്കോട്: ഫാസിസ്റ്റുകള്‍ അധികാരത്തിന്റെ മറവില്‍ വിവിധ മേഖലകളില്നടത്തി വരുന്ന സാംസ്കാരിക അധിനിവേശം ചെറുത്തു തോല്പ്പിക്കേണ്ടതുണ്ടന്ന് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി മുസ്തഫ മൂണ്ടുപാറ അഭിപ്രായപ്പെട്ടു. ‘മതം മതേതര ഇന്ത്യക്ക്’ സന്ദേശവുമായി എസ് കെ എസ് എസ് എഫ് നടത്തുന്ന കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷക ശില്പശാലഉദ്ഘാടനം ചെയ്യുകയായിരിന്നു അദ്ദേഹം. മത തീവ്രവാദത്തേയും തീവ്ര മതേതരത്വത്തേയും തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രതികരണങ്ങളാണ് വളര്‍ത്തികൊണ്ടുവരേണ്ടത്. മത സ്പര്‍ദ്ദ വളര്‍ത്താന്‍ ശ്രമിക്കുന്ന വര്‍ക്ക് അവസരം സൃഷ്ടിക്കുന്ന അവിവേകികളുടെ നിലപാട് അപകടകരമാണന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.സത്താര്‍ പന്തലൂര്‍ അധ്യക്ഷനായി. അഡ്വ.സികെ ഫൈസല്‍, ഡോ.ഫൈസല്‍ ഹുദവി, അന്‍വര്‍ സ്വാദിഖ് ഫൈസി, മുജീബ് ഫൈസി പൂലോട്, എ.സജീവന് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. കാമ്പയിന്റെ ഭാഗമായിശാഖ തലങ്ങളില്‍ നാട്ടുമുറ്റം, ക്ലസ്റ്റര്‍ തലങ്ങളില്പഠന സംഗമം, മേഖലാ സെമിനാറുകള്‍, ജില്ലാ കേന്ദ്രങ്ങളില്‍ ഓപ്പണ്‍ ഫോറം, പുസ്തക പ്രകാശനം, സോഷ്യല്‍ മീഡിയ കാമ്പയിന് എന്നിവ നടക്കും. കാമ്പയിന് സമാപനം ഒക്ടോബര്‍ അവസാന വാരം കോഴിക്കോട് വിപുലമായ പരിപാടികളോടെ നടക്കും. ഡോ.കെ ടി ജാബിര്‍ ഹുദവി സ്വാഗതവും റശിദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.