കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് ന്റെ ആതുരസേവന വിഭാഗമായ സഹചാരി റിലീഫ് സെല്‍ നിര്‍ധന രോഗികള്‍ക്ക് വേണ്ടി ഈ വര്‍ഷം പുതിയ രണ്ട് പദ്ധതികള്‍ കൂടി ആരംഭിക്കാന്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
പുതിയ രണ്ടായിരത്തി അഞ്ഞൂറ് ഡയാലിസിസ് സൗകര്യത്തിനുള്ള പദ്ധതിക്ക് യോഗം അന്തിമരൂപം നല്കി. നിര്‍ധനരായ നിത്യരോഗിക്കള്ക്ക് ഒരു വര്‍ഷക്കാലം മാസം തോറും ധനസഹായം നല്ക്കുന്ന കൈന്റ് ഇന്‍ കെയര്‍ പദ്ധതി ജൂലൈ മുതല്‍ ആരംഭിക്കും. നിശ്ചിതത്തലയില് അര്‍ഹരായവര്‍ക്ക് പദ്ധതിയില്‍ നിന്ന് മൂന്നുറ് പേര്‍ക്ക് സഹായധനം ലഭ്യമാക്കും.
ഈ വര്‍ഷത്തെ സഹചാരി ഫണ്ട് ശേഖരണം വന്‍ വിജയമാക്കാന്‍ യോഗം ആഹ്വാനം ചെയ്തു. സഹചാരി റിലീഫ് സെല്ലിന്റെ ഈ വര്‍ഷത്തെ ഫണ്ട് ശേഖരണം റമളാന്‍ ആദ്യ വെളളി (ജൂണ്‍ 19) ന് എല്ലാ പള്ളികളിലും നടത്തണം. ജൂണ്‍ 20 ന് ശാഖാസെക്രട്ടറിമാര് ഫണ്ട് ജില്ലയിലെ നിശ്ചിത കേന്ദ്രത്തില്‍ എത്തിച്ചു റസീപ്റ്റ് കൈപ്പറ്റേണ്ടതാണ്. ജില്ലാ സെക്രട്ടറിമാര്‍ അതത് ജില്ലയുടെ ഫണ്ട് ശേഖരണം വിജയിപ്പിക്കാനും നിശ്ചിത തിയ്യതിക്ക് തന്നെ സംസ്ഥാന ഓഫീസില്‍ സംഖ്യയും റസീറ്റും എത്തിച്ചുവെന്നും ഉറപ്പുവരുത്തുവാനും പ്രത്യേകം ശ്രദ്ധിക്കണം. ഫണ്ട് ശേഖരിക്കുന്ന ജില്ലാ കേന്ദ്രങ്ങള്‍: സുന്നി മഹല്ല് ഫെഡറേഷന് ഓഫീസ് വിദ്യാനഗര്‍ (കാസര്‍ക്കോട്), സഹചാരി മെഡി. സിറ്റി, താണ(കണ്ണൂര്‍), റമളാന്‍ പ്രഭാഷണ നഗരി, മാവൂര്‍, കോഴിക്കോട് സിറ്റി, ഇസ്ലാമിക് സെന്റര്‍ (കോഴിക്കോട്), സുന്നീ മഹല്‍ മലപ്പുറം, ദാറുല്‍ ഹുദാ ചെമ്മാട്, എന്‍.ഐ കൈതവളപ്പ് മദ്റസ, തിരൂര്‍, സുന്നീ മഹല്‍ പെരിന്തല്‍മണ്ണ, നിലമ്പൂര്‍ മര്‍ക്കസ്, സുന്നീ മഹല്‍ കൊണ്ടോട്ടി, അല്‍ ബുസ്താന്‍ മദ്റസ വളാഞ്ചേരി, ടി.ഐ മദ്റസ കോട്ടക്കല്‍ (മലപ്പുറം), സമസ്ത കാര്യാലയം, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട് ഇസ്ലാമിക് സെന്റര്‍ (പാലക്കാട്) എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഓഫീസ്, എം.ഐ.സി (തൃശൂര്‍), സെന്‍ട്രല്‍ ജുമാ മസ്ജിദ് ആലുവ (എറണാംകുളം), ജില്ലാ ഓഫീസ് – ആലപ്പുഴ(ആലപ്പുഴ),സമസ്തജില്ലാകാര്യാലയം(ഇടുക്കി),ഇര്ഷാദിയ്യയതീംഖാനകോംപ്ലക്സ്(കൊല്ലം),സമസ്ത ജൂബിലി സൗധം – തമ്പാനൂര്‍ (തിരുവനന്തപുരം), ടൗണ്‍ ജുമാ മസ്ജിദ് (നീലഗിരി), സമസ്ത ഓഫീസ് മാംഗ്ലൂര്‍, ബദ്രിയ്യ ജുമാ മസ്ജിദ് പുത്തൂര്‍ (ദക്ഷിണ കന്നട) മുസ്ലീം ഓര്‍ഫനേജ് സിദ്ധാപുരം (കൊടക്). യോഗത്തില്‍ സിദ്ധീഖ് ഫൈസി വെണ്മണല്, റഹീം ചുഴലി, അബ്ദുല്ല കുണ്ടറ, നവാസ് പാനൂര്‍, കെ.എം. ഉമ്മര്‍ ദാരിമി, ഇബ്രാഹീം ഫൈസി ജെഡിയാര്‍, റശീദ് ഫൈസി വെള്ളായിക്കോട്, പി.എം റഫീഖ് അഹ്മദ്, മുസ്തഫ അഷ്റഫി കക്കുപ്പടി, അബ്ദുല്‍ സലാം ദാരിമി, അയ്യൂബ് കൂളിമാട് എന്നിവ പങ്കെടുന്നു. ഓണംമ്പിള്ളി മുഹമ്മാദ് ഫൈസി സ്വാഗതവും, സത്താര്‍ പന്തലൂര്‍ നന്ദിയും പറഞ്ഞു.