നവോത്ഥാനം വിദ്യഭ്യാസത്തിലൂടെ: മുനവ്വറലി ശിഹാബ് തങ്ങള്‍

 

എസ് കെ എസ് എസ് എഫ്ട്രന്റ് സമ്മര്‍ ഗൈഡ് സംസ്ഥാന തല സമാപനം ചെയര്‍മാന്‍പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യുന്നു.
എസ് കെ എസ് എസ് എഫ്ട്രന്റ് സമ്മര്‍ ഗൈഡ് സംസ്ഥാന തല സമാപനം ചെയര്‍മാന്‍പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യുന്നു.

കോഴിക്കോട്: സമൂഹ നവോത്ഥാനത്തിന്റെയും രാജ്യ പുരോഗതിയുടെയും അടിസ്ഥാന ശില വിദ്യഭ്യാസമാണെന്നും വിദ്യഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സമുഹം മുന്നിട്ടിറങ്ങണമെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. വിദ്യഭ്യാസ രംഗത്ത് എസ്.കെ.എസ്.എസ്.എഫ് ട്രന്റ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ട്രന്റ് സംസ്ഥാന സമിതിയുടെ അവധിക്കാല കാമ്പയിന്‍ സമ്മര്‍ഗൈഡിന്റെ സംസ്ഥാന തല സമാപന സംഗമം തളീക്കരയില്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറ്റ്യാടി മേഖല ട്രന്റ് സമിതി യുടെ സ്പാര്‍ക്ക് ട്രൈനിംഗ് പദ്ധതിയുടെ പ്രഖ്യാപനവും ചടങ്ങില്‍ വെച്ച് തങ്ങള്‍ നിര്‍വ്വഹിച്ചു. റിയാസ് മാസ്റ്റര്‍ നരിക്കുനി, അബ്ദുല്‍ ഖയ്യും മാസ്റ്റര്‍ കടമ്പോട്, ബാവ ജീറാനി, വിപി കുഞ്ഞബ്ദുളള മാസ്റ്റര്‍, സയ്യിദ് ഷറഫുദ്ദീന്‍ തങ്ങള്‍, ജി.എസ് അബ്ദുളള, എംടി കുഞ്ഞബ്ദുളള, ജലീല്‍ കൊന്നക്കല്‍, മുനീര്‍ മാസ്റ്റര്‍ വാണിമേല്‍, ടി.പി.അബ്ദുറഹിമാന്‍, മുസ്തഫ എന്‍പി, കെ.പി ഷൗക്കത്ത് മാസ്റ്റര്‍, വികെ റിയാസ് മാസ്റ്റര്‍, എ.ഫ് റിയാസ് മാസ്റ്റര്‍, സി.ടി. കുഞ്ഞമ്മദ്, ഷൈജല്‍ അഹമദ്, സലീം കായക്കൊടി, ഫാസില്‍ വടയം, യാസര്‍ കെ.എം, സജീര്‍ എം.ടി, മുഹ്‌സിന്‍ എ.കെ സംസാരിച്ചു.