കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മെയ് 1,2,3 തിയ്യതികളില്‍ കണ്ണൂര്തളിപ്പറമ്പില് നടക്കുന്ന പത്താമത് സംസ്ഥാന സര്‍ഗലയത്തിന്റെ മുന്നോടിയായി നടക്കുന്ന ജില്ലാ സസര്ഗലയങ്ങള്ക്ക് നാളെ തുടക്കമാവും. ശാഖ, ക്ലസ്റ്റര്‍, മേഖല എന്നി മേഖലകളില്‍ നിന്ന് തിരഞ്ഞടുക്കപ്പെട്ട പ്രതിനിധികളാണ് മല്‍സരത്തില്‍ പങ്കെടുക്കുക. കോഴിക്കോട് ജില്ലാ സര്‍ഗലയം ഏപ്രില്‍ 21, 22 തിയ്യതികളില്‍ പാറന്നൂരിലും, വയനാട് ജില്ലാ സര്‍ഗലയം 22 ന് മേപ്പാടിയിലും, തിരുവനന്തപുരം ജില്ലാ സര്‍ഗലയം 22, 23 തിയ്യതികളില്‍ പാച്ചിറ അല്‍ റാഷ് യതീംഖാന കാമ്പസിലും നടക്കും. 24, 25 തിയ്യതികളില്‍ പാലക്കാട് ജില്ലാ സര്‍ഗലയം ഐ എന്‍ ഐടി നാട്ടുകല്ലിലും വെച്ച് നടക്കും .കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, തൃശ്ശൂര്‍ എന്നീ ജില്ലാ സര്ഗലയങ്ങള് 25, 26 തിയ്യതികളില്‍ യഥാക്രമം പയ്യട്ടി അക്കാദമി, കാടാച്ചിറ, കോട്ടുമല കോംപ്ലക്സ് ,അല്‍ അമീന് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കേച്ചേരി എന്നിവിടങ്ങളില്‍ നടക്കും. 26 ന് മുവാറ്റുപുഴയില്‍ എറണാകുളം ജില്ലാ സര്ഗലയവും, കൊല്ലം ജില്ലയുടേത് ഇര്‍ഷാദിയ്യ കോംപ്ലക്സിലും, നീലഗിരി ജില്ലയുടേത് പെരിയശോല മുനവ്വിറുല് ഇസ്ലാം മദ്രസയിലും വെച്ച് നടക്കും.
യോഗത്തില്‍ ചെയര്മാന് അബ്ദു ഖാദര്‍ ഫൈസി പാലക്കാട് അദ്ധ്യക്ഷത വഹിച്ചു. ശാഹുല്‍ ഹമീദ് മേല്‍മുറി ഉല്‍ഘാടനം ചെയ്തു. കെ എന്‍ എസ് മൗലവി തിരുവമ്പാടി. പ്രൊഫ.അബ്ദുല്‍ മജീദ് കൊടക്കാട്, ആര് വി അബ്ദുസലീം, ആശിഖ് കുഴിപ്പുറം, സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.കണ്‍വീനര്‍ മജീദ് ഫൈസി ഇന്ത്യനൂര്‍ സ്വാഗതവുംഒ പി എം അഷറഫ് നന്ദിയും പറഞ്ഞു.