എസ് കെ എസ് എസ് എഫ് രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തി വരാറുള്ള സര്‍ഗലയം സംസ്ഥാന കലാ സാഹിത്യ മത്സരം മെയ് 1,2,3 തിയ്യതികളില്‍ തളിപ്പറമ്പ് ദാറുല്‍ ഫലാഹ് ഇസ്ലാമിക് അക്കാദമിയില്‍ വെച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. ശാഖാ, ക്ലസ്റ്റര്‍, മേഖലാ, ജില്ലാ, മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ച മൂവായിരത്തോളം മത്സരാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുക്കന്നത്. വിഖായ, കുല്ലിയ, ഹിദായ, സലാമ എന്നീ വിഭാഗങ്ങളിലായി 88 ഇനങ്ങളില്‍ ഏഴ് വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. മലയാളം, ഇംഗ്ലീഷ്, അറബി, ഉറുദു ഭാഷകളിലായി രചനാ മത്സരങ്ങളും സ്റ്റേജ് മത്സരങ്ങളും ചിത്ര രചന, പെയിന്റിംഗ്, പത്ര നിര്‍മ്മാണം തുടങ്ങിയ ഇനങ്ങളും മത്സരങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മെയ് 1ന് വൈകുന്നേരം നാല് മണിക്ക് തങ്ങള്‍ പള്ളി മഖാം സിയാറത്തോടു കൂടിയാണ് സര്‍ഗലയത്തിന് തുടക്കം കുറിക്കുക. സയ്യിദ് ഫൈസല്‍ ഹുദവി സിയാറത്തിന് നേതൃത്വം നല്‍കും. തുടര്‍ന്ന് സര്‍ഗലയ വിളംബരമായി ടൗണില്‍ ഘോഷയാത്ര നടക്കും. മെയ് 2ന് രാവിലെ 9 മണിക്ക് പി.പി. ഉമര്‍ മുസ്ലിയാര് പതാക ഉയര്‍ത്തും. തുടര്‍ന്ന് എം. പി അബുദുസമദ് സമദാനി എം. എല്‍. എ. സംസ്ഥാന സര്‍ഗലയത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിക്കും. അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. സത്താര്‍ പന്തല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തും.
അബ്ദുറഹ്മാന് കല്ലായി സപ്ലിമെന്റ് പ്രകാശനം നിര്‍വ്വഹിക്കും. അഞ്ചരക്കണ്ടി അബ്ദുറഹ്മാന് മുസ്ല്യാര്‍, കെ വി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, മുസ്ഥ്വഫ ഹുദവി ആക്കോട്, അബ്ദുസ്സലാം ദാരിമി കിണവക്കല്‍, അഹ്മദ് തേര്‍ളായി, എസ്. വി മുഹമ്മദലി മാസ്റ്റര്‍, മാണിയൂര്‍ അബ്ദുറഹ്മാന് ഫൈസി, കെ.എന്‍.എസ് മൗലവി, അയ്യൂബ് കൂളിമാട്, അബ്ദുല്‍ ഗഫൂര്‍ ഹാജി, സി. സഈദ് ഹാജി, അബ്ദുല്‍ ജബ്ബാര്‍ എളമ്പേരംപാറ, പി കെ സുബൈര്അബ്ദു റഹീം ചുഴലി,അബ്ദുള്ള ??ണ്ടറ,റഷീദ് ഫൈസി വെള്ളായിക്കോട്,നവാസ് അഷ് റഫി പാനൂര്‍,അബ്ദുല്‍ഖാദര്‍ ഫൈസി എന്നിവര്‍ സംസാരിക്കും. ഞായറാഴ്ച്ച വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം സിദ്ദീഖ് ഫൈസി വെണ്മണലിന്റെ അദ്ധ്യക്ഷതയില്‍ ശൈഖുനാ മാണിയൂര്‍ അഹ്മദ് മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. ശൈഖുനാ പി കെ പി അബ്ദുസ്സലാം മുസ്ല്യാര്‍ ചാംപ്യന്‍ഷിപ്പ് വിതരണവും ടി എസ് ഇബ്രാഹിം മുസ്ല്യാര്‍ സെര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വ്വഹിക്കും. സയ്യിദ് അസ്ലം തങ്ങള്‍ അല്‍മശ്ഹൂര്‍, എസ് കെ ഹംസ ഹാജി, കെ ടി അബ്ദുല്‍ ഖാദിര്‍, എ കെ അബ്ദുല്‍ ബാഖി, അബ്ദുള്ള ദാരിമി കൊട്ടില, മഹ്മൂദ് അള്ളാംകുളം, മുസ്ഥഫ മൗലവി ചെറിയൂര്, നാഷണല്‍ മുസ്ഥ്വഫ ഹാജി, ശഹീര്‍ പാപ്പിനിശ്ശേരി, മാനേജര്‍ അബൂ ഹാജി, അബ്ദുലത്വീഫ് മാസ്റ്റര്‍ പന്നിയൂര്‍, ഹൈദര്‍അലി ഫൈസി, ഇബ്രാഹീം ഫൈസി ജെഡിയാര്‍,പി എം റഫീഖ് അഹമ്മദ്, മമ്മുട്ടി മാസ്റ്റര്‍ വയനാട്,ആശിഖ് ??ഴിപ്പുറം,പ്രൊഫ:അബ്ദുല്‍ മജീദ് കൊടക്കാട്, യു എ മജീദ് ഫൈസി,ഒ പി അഷ് റഫ് തുടങ്ങിയവര്‍ സംസാരിക്കും.