എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി പ്രൊഫഷണല്‍ മേഖലയില്‍ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയ എജ്യുകെയര്‍ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.അവസാന തീയതി 2026 ജൂണ്‍ 20 നിശ്ചിത ലിങ്കിലൂടെ ഓണ്‍ലൈന്‍ ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.സാമൂഹ്യ സേവന പരിചയം, സാമ്പത്തിക ഭദ്രത, അക്കാദമിക നിലവാരം തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തി ഏറ്റവും കൂടുതല്‍ മാര്‍ക്ക് സ്കോര്‍ ചെയ്യുന്ന 100 പേര്‍ക്ക് 10000 രൂപ വീതം സ്കോളര്‍ഷിപ്പ് ലഭിക്കും. നേരത്തെ പത്താം ക്ലാസ് പാസായവര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ എജ്യു കെയര്‍ പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് സംസ്ഥാന കമ്മറ്റി നല്‍കിയിരുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് എസ് കെ എസ് എസ് എഫ് ശാഖ കമ്മറ്റികളുമായി ബന്ധപ്പെടുക.
അന്വേഷണങ്ങള്‍ക്ക്:04952700177
Application link: https://scholarship.skssf.in/mcms/
