താമരശേരി: ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ ഒരുമിച്ചു നില്‍ക്കേണ്ട സന്ദര്‍ഭമാണിതെന്നും ഔദ്യോഗിക തലങ്ങളിലുള്‍പ്പെടെ ആസൂത്രിതമായ നീക്കങ്ങളാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്നതെന്നും താമരശേരി രൂപത ബിഷപ്പ് മാര്‍. റെമി ജിയൂസ് ഇഞ്ചനാനിയില്‍ അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് നീതിബോധന യാത്രക്കിടെ ജാഥാനായകന് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നല്കിയ സ്നേഹോപഹാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. നാദാപുരത്ത് നടന്ന സംഭവങ്ങള്‍ ദൗഭാഗ്യകരമാണ്. പരസ്പര വിശ്വാസവും മൈത്രിയും കാത്തു സൂക്ഷിക്കാന്‍ നമുക്ക് ഒരുമിച്ചു നീങ്ങണമെന്ന് അദ്ധേഹം പറഞ്ഞു. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, അയ്യൂബ് കൂളിമാട്, സത്താര്‍ പന്തലൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, പൂനൂര് ആലി ഹാജി, കെ.എന്‍.എസ് മൗലവി, ആര്.വി. എ സലാം, ഇസ്മാഈല്‍ മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.