കോഴിക്കോട്: വിശ്വാസികളെ ഒരുമിച്ച് ചേർത്ത് നടത്തുന്ന ആത്മീയ സദസ്സുകളിൽ മത നിയമങ്ങൾ പാലിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. വിവിധങ്ങളായ പ്രശ്നങ്ങൾക്ക് പരിഹാരം തേടിയാണ് നിഷ്കളങ്കരായ വിശ്വാസി സമൂഹം ആത്മീയ സദസ്സുകളിലെത്തുന്നത്. അത്തരം വേദികളും അവിടുത്തെ ഉപദേശങ്ങളും ഇസ് ലാമിക മര്യാദകൾ പൂർണമായും പാലിക്കുകയും മാതൃകാപരവുമായിരിക്കണം. ഇതിന് വിഘാതം സൃഷ്ടിക്കുന്ന സദസ്സുകളിൽ നിന്നു സമുദായം വിട്ടുനില്‍ക്കണം. സംഘടനാ പ്രവർത്തകരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സമൂഹത്തിൽ ഉണ്ടാകുന്ന ഇത്തരം വിഷയങ്ങളിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എടുക്കുന്ന അന്തിമ തീരുമാനം വരുന്നത് വരെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.
ഇവ്വിഷയകമായി കാമ്പയിൻ നടത്താൻ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് അധ്യക്ഷത വഹിച്ചു