കോഴിക്കോട്: എസ് കെ എസ് എസ് എഫ് അംഗത്വ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായി . ഡിസംബര്‍ 15 വരെ നടക്കുന്ന അംഗത്വ പ്രചാരണം ഓണ്‍ലൈന്‍ മുഖേനയാണ് സംവിധാനിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി കേരളം, കര്‍ണാടക, തമിഴ്‌നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ സംഘടനാ അദാലത്ത് പൂര്‍ത്തിയായി. അദാലത്തില്‍ പങ്കെടുത്ത അംഗീകൃത ശാഖകള്‍ക്ക് മാത്രമാണ് അംഗത്വപ്രചാരണത്തില്‍ പങ്കെടുക്കാന്‍ അവസരം. ഡിസംബര്‍ 16 മുതല്‍ പുതിയ ശാഖാ കമ്മിറ്റികള്‍ നിലവില്‍ വരും. ജനുവരി 15ന് മുമ്പ് ക്ലസ്റ്റര്‍ കമ്മിറ്റികളും 30 ന് മുമ്പ് മേഖലാ കമ്മിറ്റികളും ഫെബ്രുവരി ആദ്യവാരത്തില്‍ ജില്ലാ കമ്മിറ്റികളും നിലവില്‍ വരും. സംഘടനയുടെ സ്ഥാപകദിനമായ ഫെബ്രുവരി 19 ന് പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍ വരും. അംഗത്വ പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന മേഖലാതല ഐ ടി കോ ഓഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലന പരിപാടി സമാപിച്ചു. ഡിസംബര്‍ നാലിന് റിട്ടേര്‍ണിംഗ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം കോഴിക്കോട്ട് നടക്കും. ഈ വര്‍ഷത്തെ അംഗത്വ പ്രചാരണ പരിപാടി വന്‍വിജയമാക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട്, ശഹീര്‍ പാപ്പിനിശ്ശേരി, ശഹീര്‍ ദേശമംഗലം, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍,മുഹമ്മദ് ഫൈസി കജ, ശഹീര്‍ അന്‍വരി പുറങ്ങ്, അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, സഹല്‍ പി എം ഇടുക്കി,സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, നിസാം ഓച്ചിറ, തുടങ്ങിയവര്‍ സംബന്ധിച്ചു.ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും താജുദ്ധീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.