കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ സംഘടനാ അദാലത്ത് നവംബര്‍ മൂന്നിന് തിരുവനന്തപുരത്ത് ആരംഭിക്കും. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങള്‍ക്ക് പുറമെ കര്‍ണാടക, തമിഴ്നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലും അദാലത്ത് നടക്കും. ഇരുപത്തി ഏഴ് കേന്ദ്രങ്ങളില്‍ നടക്കുന്ന പരിപാടിക്ക് ഓരോ കേന്ദ്രങ്ങളിലും രണ്ട് വീതം സംസ്ഥാന ഭാരവാഹികളുടെ കാര്‍മികത്വത്തില്‍ ഇരുപതംഗ സംഘമാണ് നേതൃത്വം നല്‍കുക. ഒരു കേന്ദ്രത്തില്‍ ഒരേ സമയം പതിനഞ്ച് ശാഖാ കമ്മിറ്റികളുമായി ഭാരവാഹികള്‍ അഭിമുഖം നടത്തും. പ്രവര്‍ത്തന അവലോകനം, സംഘടന കലണ്ടര്‍ വിതരണം, സോഷ്യല്‍ സര്‍വ്വേ , റിപ്പോര്‍ട്ടിംഗ്, മെമ്പര്‍ഷിപ്പ് കിറ്റ് വിതരണം തുടങ്ങിയവ ഓരോ കേന്ദ്രത്തിലും നടക്കും. സംഘടനയുടെ പരിശീലന വിഭാഗമായ ഓര്‍ഗാനെറ്റ് ഭാരവാഹികളും ജില്ലാ, മേഖലാ ഭാരവാഹികളും അദാലത്ത് സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഒരുക്കങ്ങള്‍ നടത്തിവരികയാണ്.ഓര്‍ഗാനെറ്റ് അദാലത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നവംബര്‍ രണ്ടിന് വൈകിട്ട് 5 മണിക്ക് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ മലപ്പുറത്ത് നിര്‍വ്വഹിക്കും.യോഗത്തില്‍ താജുദ്ധീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട്, ശഹീര്‍ പാപ്പിനിശ്ശേരി, ശഹീര്‍ ദേശമംഗലം, ഒ പി എം അശ്റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍,മുഹമ്മദ് ഫൈസി കജ, ശഹീര്‍ അന്‍വരി പുറങ്ങ്, അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, സഹല്‍ പി എം ഇടുക്കി,സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, നിസാം ഓച്ചിറ, തുടങ്ങിയവര്‍ സംബന്ധിച്ചു.ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍ നന്ദിയും പറഞ്ഞു.