അക്കാദമിക് രചനകള്‍ വൈകാരികമാകരുത്; ക്യാമ്പസ് വിങ്


മലപ്പുറം : കാലിക്കറ്റ്, ജെ.എന്‍.യു സര്‍വകലാശാലകളിലെ പാഠപുസ്തകങ്ങളില്‍, വസ്തുതകള്‍ക്ക് പകരം വൈകാരിക പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയത് നീതികരിക്കാന്‍ കഴിയില്ലെന്നും, പാഠപുസ്തകങ്ങള്‍ പിന്‍വലിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിങ്. ബഹുസ്വര സമൂഹത്തെ നിരാകരിക്കുന്ന പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കാലിക്കറ്റ് സര്‍വകലാശാല വി.സിക്ക് ക്യാമ്പസ് വിങ് നിവേദനം നല്‍കി.സര്‍വകലാശാല അവസാന വര്‍ഷ പരീക്ഷകളും, റിസള്‍ട്ടും വൈകുകയും, വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നും ക്യാമ്പസ് വിങ് ആവശ്യപ്പെട്ടു.ജെഎന്‍യു എക്‌സിക്യൂട്ടീവ് കൗണ്‍സിലുമായി ബന്ധപ്പെടാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.യോഗത്തില്‍ ക്യാമ്പസ് വിങ് സംസ്ഥാന കോഡിനേറ്റര്‍ സിറാജ് ഇരിങ്ങല്ലൂര്‍ , റിയാസ് വെളിമുക്ക്, ജനറല്‍ കണ്‍വീനര്‍ ബാസിത്ത് മുസ്ലിയാരങ്ങാടി ,വൈസ് ചെയര്‍മാന്‍ ഷഹീര്‍ കോണോട് എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ അടിക്കുറിപ്പ്: ബഹുസ്വര സമൂഹത്തെ നിരാകരിക്കുന്ന പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് , ക്യാമ്പസ് സംസ്ഥാന  കണ്‍വീനര്‍
കാലിക്കറ്റ് സര്‍വകലാശാല വിസിക്ക് നിവേധനം നല്‍കുന്നു .