കോഴിക്കോട്: എസ് കെ എസ് എസ് എഫ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ആർ. വി അബൂബക്കർ യമാനിയെ അക്രമിച്ചവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി സത്താർ പന്തലൂരും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ അകാരണമായി കൂട്ട ആക്രമണം അഴിച്ച് വിടുകയായിരുന്നു. പിടിക്കപ്പെട്ട പ്രതികളെ നിസാര വകുപ്പ് ചേർത്ത് രക്ഷപ്പെടുത്താനുള്ള പോലീസ് നീക്കം പ്രതിഷേധാർഹമാണ്.
നാടിൻ്റെ സമാധാനം കെടുത്തുന്ന അക്രമികളെ ഒറ്റപ്പെടുത്തുകയും കർശന ശിക്ഷ നൽകുകയും വേണമെന്ന് അവർ ആവശ്യപ്പെട്ടു.