സൈബര്‍ സുരക്ഷാ ക്യാമ്പയിന്‍: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

കോഴിക്കോട്:സുരക്ഷിതസൈബര്‍ ഉപയോഗത്തെക്കുറിച്ച് രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍, കൗമാരപ്രായക്കാര്‍ തുടങ്ങിയവരെ ബോധവല്‍ക്കരിക്കാന്‍   എസ് കെ എസ് എസ് എഫ്  സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ദ്വൈമാസ  ക്യാമ്പയിന്റെ  സംസ്ഥാനതല ഉദ്ഘാടനം  ഇന്ന് (ബുധന്‍) പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.കോഴിക്കോട് ജില്ല ചൈല്‍ഡ് ലൈന്‍ കോഡിനേറ്റര്‍ മുഹമ്മദ് അഫ്‌സല്‍   മുഖ്യ വിഷയാവതാരകനായിരിക്കും.ഉദ്ഘാടന ചടങ്ങ് രാത്രി 8. 30 ന് എസ്.കെ. ഐ.സി.ആര്‍ യുട്യൂബ് ചാനലിലും സംഘടനയുടെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലും സംപ്രേഷണം ചെയ്യും.ഓണ്‍ലൈന്‍ പഠന രീതി ഒരു വര്‍ഷം പിന്നിടുമ്പോള്‍ നെറ്റ് അഡിക്ഷനും സൈബര്‍ ചൂഷണങ്ങളും  വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.   ‘സ്പളന്‍ഡിഡ്’കരുത്തരാകാന്‍ കരുതിയിരിക്കാം  എന്നതാണ് ക്യാമ്പെയിന്റെ സന്ദേശം.  നെറ്റ് അഡിക്ഷന്‍, ഓണ്‍ലൈന്‍ ചൂഷണങ്ങള്‍, സൈബര്‍ നിയമങ്ങള്‍, നിയന്ത്രണ രീതികള്‍ തുടങ്ങിയ വിഷയങ്ങളിലുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍,വെബ്ബിനാര്‍, ചര്‍ച്ചകള്‍,ഓണ്‍ലൈന്‍ അഡിക്ഷന്‍ സര്‍വ്വേ, സാമൂഹ്യ മാധ്യമ ഇടപെടലുകള്‍, കൗണ്‍സിലിംഗ്, ക്യാമ്പുകള്‍,സപ്പോട്ടിംഗ് കൂട്ടായ്മകളുടെ രൂപീകരണം, സൗജന്യ ടെലി കൗണ്‍സിലിംഗ്, ലൈഫ് സ്‌കില്‍ ട്രെയിനിങ് , ആത്മീയവബോധനം, മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിവിധ പരിപാടികളാണ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.സംഘടനയുടെ  സംസ്ഥാന സമിതിക്ക് കീഴില്‍  ജില്ല, മേഖല , കസ്റ്റര്‍ ,ശാഖ കമ്മിറ്റികള്‍,ഇബാദ് , മീഡിയ വിംഗ്,ക്യാമ്പസ് വിംഗ്, ഇസ്തിഖാമ ,മനീഷ, മെഡിക്കല്‍ വിംഗ്, ഓര്‍ഗാനെറ്റ്, സഹചാരി ,സര്‍ഗലയ ,സത്യധാര, ട്രന്‍ഡ്, ത്വലബ വിംഗ്, വിഖായ തുടങ്ങിയ ഉപ സമിതികള്‍ , മറ്റു ബഹുജന കൂട്ടായ്മകള്‍,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയെ ഏകോപിപ്പിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന ക്യാമ്പയിന്‍ സെപ്തംബറില്‍ സമാപിക്കും.