സംഘടന ശാക്തീകരണത്തിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് കാമ്പസ് വിംഗ് സംസ്ഥാന സമിതി അംഗങ്ങൾക്ക് വേണ്ടി നടപ്പിലാക്കുന്ന നേതൃ പരിശീലന പദ്ധതി സ്റ്റിമുലേറ്റിന് തുടക്കമായി. എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉൽഘാടനം നിർവ്വഹിച്ചു. ബഷീർ അസ്അദി നമ്പ്രം അധ്യക്ഷനായി. കോഴ്സ് ഡയറക്ടർ ഡോ.എം അബ്ദുൾ ഖയ്യൂം പ്രൊജക്റ്റ് അവതരണം നടത്തി. വിമർശനം: രീതി, സമീപനം എന്ന വിഷയത്തിൽ ജനറൽ സെക്രട്ടറി സത്താർ പന്തലൂർ ക്ലാസിന് നേതൃത്വം നൽകി.
കോഡിനേറ്റർ സിറാജ് ഇരിങ്ങല്ലൂർ, ചെയർമാൻ അസ്ഹർ യാസീൻ പാറലിൽ , കൺവീനർ ബാസിത്ത് മുസ്‌ലിയാരങ്ങാടി, ട്രഷറർ അബ്ഷർ നിടുവാട്ട് , ബിലാൽ അരിക്കടി, ഷഹീർ കോഴിക്കോട്, സമീർ തിരുവനന്തപുരം, അഹമ്മദ് സൽമാൻ, അംജദ്, റിസാ ആരിഫ്, സ്വാലിഹ് തൃശൂർ, മുനാസ് മംഗലാപുരം, മുനീർ മോങ്ങം, ഹസീബ്, ഷാക്കിർ, ഹുജ്ജത്തുള്ള, , യാസീൻ വാഴക്കുളം, റഷീദ് മിനാർകുഴി, ഷഹരി വാഴക്കാട് തുടങ്ങിയവർ സംസാരിച്ചു.
കരിയർ ആന്റ് ലൈഫ്, ക്രൗഡ് സൈക്കോളജി, പ്രിയോറിറ്റി മാനേജ്മെന്റ്, ഇമോഷണൽ ലിറ്ററസി, ഇന്റർപേഴ്സണൽ റിലേഷൻഷിപ്പ്, സയന്റിസം, ഇടപെടലിന്റെ രീതിശാസ്ത്രം, മതം ബഹുസ്വരത
തുടങ്ങിയ വിഷയങ്ങളിൽ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ, റഹ്മതുള്ള ഖ്വാസിമി മുത്തേടം, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സാലിം ഫൈസി കൊളത്തൂർ, ആസിഫ് ദാരിമി പുളിക്കൽ, സ്വാദിഖ് ഫൈസി താനൂർ, ഡോ.സുബൈർ ഹുദവി ചേകന്നൂർ, ഷബിൻ മുഹമ്മദ് മായനാട്, ആരിഫ്, ജൗഹർ കാവനൂർ, ജാബിർ എടപ്പാൾ, ഇസ്ഹാഖ് ഖിളർ, റിയാസ് വെളിമുക്ക്, മുഹമ്മദ് ഫാരിസ്, സ്വാലിഹ് താനൂർ, തുടങ്ങിയവർ സെഷനുകൾക്ക് നേതൃത്വം നൽകും. ഒരു വർഷമാണ് കോഴ്സിന്റ കാലാവധി.