ലക്ഷദ്വീപുകാരെ ഇറക്കി വിടുന്നത് എങ്ങോട്ടെന്ന് വ്യക്തമാക്കണം: ഡോ. എം.കെ മുനീർ
ആറാം ദിവസം
ലക്ഷദ്വീപിൽ നടക്കുന്നത് അധികാര കേന്ദ്രീകരണം: ഇ.ടി
കോഴിക്കോട്: ലക്ഷദ്വീപിൽ പ്രഫുൽ ഖോഡാ പട്ടേലിൻ്റെ നേതൃത്വത്തിൽ നടക്കുന്നത് അധികാര കേന്ദ്രീകണമാണന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി അഭിപ്രായപ്പെട്ടു. ലക്ഷദ്വീപ് ജനതയോടുള്ള ക്രൂര നടപടികൾ അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് റെയിൽവേ സ്റ്റേഷന് മുന്നിൽ നടത്തിവരുന്ന ദശദിന സമരത്തിൻ്റെ ആറാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവിടെ പഞ്ചായത്തുകളുടെയും ജനപ്രതിനിധികളുടെയും അധികാരം എടുത്തുകളഞ്ഞിരിക്കുന്നു. ഫാഷിസം അടിച്ചേൽപ്പിച്ച് ലക്ഷദ്വീപിൻ്റെ പൈതൃകവും സംസ്കാരവും ഇല്ലായ്മ ചെയ്യാനാണ് നീക്കം. നിരന്തരമായ പോരാട്ടങ്ങളിലൂടെ ഇതിനെ അതിജയിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒ പി എം അഷ്റഫ് , അബ്ദുൽ ഖാദർ ഫൈസി തലക്കശ്ശേരി, സുലൈമാൻ ഉഗ്രപുരം, മുഹമ്മദ് കുട്ടി കുന്നുംപുറം പ്രസംഗിച്ചു. ഇന്ന് (ചൊവ്വ) കാലത്ത് 10.30 ന് സമരം ഡോ.എം.കെ മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
നാലാം ദിവസം
ലക്ഷദ്വീപുകാർ ദേശീയതയോട് എക്കാലവും ചേർന്ന് നിന്നവർ: മുസ്തഫ മുണ്ടുപാറ
കോഴിക്കോട്: ലക്ഷദ്വീപുകാർ എക്കാലവും ദേശീയതയോട് ഒട്ടിച്ചേർന്ന് നിന്നവരാണെന്ന് സമസ്ത എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ മുണ്ടുപാറ അഭിപ്രായപ്പെട്ടു. ലക്ഷദ്വീപ് ജനതയോടുള്ള ക്രൂര നടപടികൾ അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് റെയിൽവേ സ്റ്റേഷന് മുന്നിൽ നടത്തിവരുന്ന ദശദിന സമരത്തിൻ്റെ നാലാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിർണ്ണായക ഘട്ടങ്ങളിൽ രാജ്യത്തെ തള്ളിപ്പറയുകയും ഒറ്റിക്കൊടുക്കുകയും ചെയ്തവരാണ് ഫാഷിസ്റ്റുകൾ. വളരെയേറെ തന്ത്ര പ്രാധാന്യമുളള ലക്ഷദ്വീപിൽ നിന്ന് രാജ്യ വിരുദ്ധമായി ഇക്കാലത്തിനിടയിൽ ഒരു സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ബന്ധപ്പെട്ടവർ ഓർക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജലീൽ ഫൈസി അരിമ്പ്ര, പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ, ശമീർ ഫൈസി ഒടമല, ഉമറുൽ ഫാറൂഖ് ഫൈസി മണിമൂളി, സൽമാൻ ഫൈസി തിരൂർക്കാട് പ്രസംഗിച്ചു. ഇന്ന് (വെള്ളി) കാലത്ത് 10.30 ന് സമരം നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്യും.
മൂന്നാം ദിവസം
ലക്ഷദ്വീപിൽ ലക്ഷ്യമിടുന്നത് കശ്മീർ മോഡൽ: ഉമർ ഫൈസി മുക്കം
കോഴിക്കോട് : ലക്ഷദ്വീപ് ജനതയുടെ ഉപജീവന മാർഗവും പൈതൃകവും തകർത്ത് കശ്മീരിൽ നടപ്പാക്കിയ പദ്ധതിയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം മുക്കം ഉമർ ഫൈസി പ്രസ്താവിച്ചു. ലക്ഷദ്വീപ് ജനതയോടുള്ള ക്രൂര നടപടികൾ അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് റെയിൽവേ സ്റ്റേഷന് മുന്നിൽ നടത്തിവരുന്ന ദശദിന സമരത്തിൻ്റെ മൂന്നാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമാധാന പ്രിയരായ ഒരു ജനതയെ കുറ്റവാളികളായി ചിത്രീകരിച്ച് തെറ്റുദ്ധരിപ്പിക്കാനാണ് കേന്ദ്ര നീക്കം. വികസനത്തിൻ്റെ മറവിൽ ക്രൂര നടപടികൾ അടിച്ചേൽപ്പിക്കാനുള്ള രാഷ്ട്രീയ അജണ്ടയാണ് അവിടെ നടക്കുന്നത്. ഇതിനെതിരെ ജനങ്ങളുടെ കൂട്ടായ പ്രതിഷേധം ഉയരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ, റശീദ് ഫൈസി വെള്ളായിക്കോട്, ഹബീബ് ഫൈസി കോട്ടോപ്പാടം, ഷഹീർ അൻവരി പുറങ്ങ് എന്നിവർ പ്രസംഗിച്ചു.
രണ്ടാം ദിവസം
ലക്ഷദ്വീപിനെ തകർക്കാനുള്ള നീക്കം ഒറ്റക്കെട്ടായി ചെറുക്കണം – എളമരം കരീം എം.പി
കോഴിക്കോട് : ലക്ഷദ്വീപ് ജനതയുടെ ഉപജീവന മാർഗവും ആവാസ വ്യവസ്ഥയും തകർക്കാനുള്ള നീക്കം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് എളമരം കരീം എം.പി അഭിപ്രായപ്പെട്ടു. ലക്ഷദ്വീപ് ജനതയോടുള്ള ക്രൂര നടപടികൾ അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് റെയിൽവേ സ്റ്റേഷന് മുന്നിൽ നടത്തിവരുന്ന ദശദിന സമരത്തിൻ്റെ രണ്ടാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനത്തിൻ്റെ മറവിൽ ക്രൂര നടപടികൾ അടിച്ചേൽപ്പിക്കാനുള്ള രാഷ്ട്രീയ അജണ്ടയാണ് അവിടെ നടക്കുന്നത്. പ്രതികരിക്കുന്നവരെ രാജ്യദ്രോഹികളാക്കാനാണ് ശ്രമിക്കുന്നത്. ഇത് വകവെച്ച് കൊടുക്കാനാവില്ലെന്നും സമാധാന കാംക്ഷികളായ ലക്ഷദ്വീപ് ജനതയോട് നമ്മുടെ നാട് ചേർന്ന് നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടി.പി സുബൈർ മാസ്റ്റർ, ഫൈസൽ ഫൈസി മടവൂർ, സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി, അലി അക്ബർ മുക്കം എന്നിവർ പ്രസംഗിച്ചു. മൂന്നാം ദിവസമായ നാളെ സമസ്ത കേന്ദ്ര മുശാവറ അംഗം മുക്കം ഉമർ ഫൈസി ഉദ്ഘാടനം ചെയ്യും.