കോഴിക്കോട് : ‘ഫലസ്തീന് , ഇരകളെ വേട്ടക്കാരാക്കുന്നുവോ ? അധിനിവേശകരെ തദ്ദേശീയരാക്കുന്നുവോ? ‘ എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് കാമ്പസ് വിംഗ് സംസ്ഥാന കമ്മിറ്റി സംഘടിപിക്കുന്ന പഞ്ചദിന കൊളോക്കിയത്തിന് ഇന്നലെ തുടക്കം കുറിച്ചു. ഫലസ്തീനോടുള്ള ഇസ്രായേലിന്റെ അടിച്ചമര്‍ത്തുന്നതിന്റെയും ഫലസ്തീനെതിരായ ചെറുത്തുനില്‍പ്പിന്റെയും ഭാഗമായി തുടര്‍ച്ചയായ ആക്രമണങ്ങളുടെയും അധിനിവേശത്തിന്റെയും ദുര്‍ബലമായ സാഹചര്യം മനസിലാക്കുന്നതില്‍ നാമെല്ലാവരും ദു:ഖിതരാണ്. ആക്രമണങ്ങളും അപകടങ്ങളും ദിനംപ്രതി നടക്കുന്നു, അത് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ചരിത്രം പഠിക്കുന്നതിലൂടെ ജനങ്ങള്‍ക്ക് സത്യം അറിയാനും അതുവഴി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയുമാണ് ഈ കൊളേക്കിയം.ഇന്നലെ ആരംഭിച്ച പ്രോഗ്രാം വരുന്ന നാലു ദിവസങ്ങളിലായി എസ് കെ ഐസി ആര് യൂട്യൂബ് ചാനലില്‍ സംപ്രേഷണം ചെയ്യും. ഇന്നലെ വൈകിട്ട് 4 മണിക്ക് ബഹു. ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി കൊളോക്കിയം ഉദ്ഘാടനം ചെയ്തു. എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത ചരിത്രകാരനും കണ്ണൂര്‍ യൂണിവേഴ്സിറ്റി എക്സാം കണ്ട്രോളറും ഫലസ്തീന് ലിബറേഷന്‍ എന്ന വിഷയത്തില്‍ പി എച്ച് ഡി വാഹകനുമായ ഡോ. പി ജെ വിന്‍സെന്റ് സംസാരിച്ചു. വരും ദിവസങ്ങളില്‍ ഡോ.ബഹാഉദീന്‍ നദ്വി, കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രാഫ. ഗോപിനാഥ് രവീന്ദ്രന്, സത്യധാര എഡിറ്റര്‍ അന്‍വര്‍ സാദിഖ് ഫൈസി, റഹ്മത്തുള്ള ഖാസിമി മൂത്തേടം, അബ്ദുസമദ് പൂക്കോട്ടൂര്‍, ജെ എന്‍ യു ഗവേഷണ വിദ്യാര്‍ത്ഥി സഫ്വാന് ടി. എച്ച് എന്നിവര്‍ വ്യത്യസ്ത വിഷയങ്ങളില്‍ സംസാരിക്കും. സത്താര്‍ പന്തല്ലൂര്‍ ,ബഷീര്‍ അസ്ഹദി നമ്പ്രം ,ഡോ: അബ്ദുല്‍ ഖയ്യും, സിറാജ് ഇരിങ്ങല്ലൂര്‍, അസ്ഹര്‍ യാസീന്‍, ബാസിത് മുസ്ലിയാരങ്ങാടി, യാസീന്‍ വാളക്കുളം, അബ്ഷര്‍ നിദുവത്ത്, സമീര്‍ കണിയാപുരം, ബിലാല്‍ ആരിക്കാടി, സല്മാന് കൊട്ടപ്പുറം, ഹസീബ് തൂത, ശാക്കിര്‍ കൊടുവള്ളി, മുനീര്‍ മോങ്ങം, ഷഹീര്‍ കോനോത്ത്, റിസ ആരിഫ് കണ്ണൂര്‍, സ്വാലിഹ് തൃശ്ശൂര്‍, മുനാസ് മംഗലാപുരം തുടങ്ങിയവര്‍ സംബന്ധിച്ചു.അംജദ് പാഞ്ചീരി സ്വാഗതവും ഹുജ്ജത്തുള്ള കണ്ണൂര്‍ നന്ദിയും പറഞ്ഞു.