ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പരസ്പരം സഹായിക്കുക: SKSSF

കോഴിക്കോട്:  കോവിഡ് രോഗ വ്യാപനവും ശക്തമായ കാറ്റിലും മഴയിലും ഉണ്ടായ നാശ നഷ്ടങ്ങളിലും പരസ്പരം സഹായങ്ങളെത്തിക്കാൻ എല്ലാവരും തയ്യാറാവണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു. ലോക് ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കിയതിനാൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പോലും അവതാളത്തിലായിരിക്കുകയാണ്. ദുരിതാശ്വാസ പ്രവർത്തകരുടെ യാത്രാ സൗകര്യത്തിനും ദുരന്ത മേഖലകളിൽ ഭക്ഷണവും മറ്റു അവശ്യവസ്തുക്കളെത്തിക്കുവാനും സർക്കാർ പ്രത്യേകം ഇളവുകൾ നൽകണം. കോവിഡ് കാലത്ത് ജനങ്ങൾ വലിയ ദുരിതത്തിലായതിനാൽ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഭാഗത്ത് നിന്ന് അടിയന്തിര സഹായങ്ങൾ ലഭ്യമാക്കണം.
അധികൃതരുടെ നിർദ്ദേശങ്ങൾ പാലിച്ചും സ്വയം മുൻകരുതലുകൾ നടത്തിയും വിഖായ വളണ്ടിയർമാരും മറ്റു സംഘടനാ പ്രവർത്തകരും ദുരിത ബാധിതരെ സഹായിക്കാൻ രംഗത്തിറങ്ങണമെന്ന്  സെക്രട്ടറിയേറ്റ് യോഗം അഭ്യർത്ഥിച്ചു. സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.