സി ബി എസ് ഇ പരീക്ഷ : പെരുന്നാൾ ദിനത്തിലെ പരീക്ഷ പുന:ക്രമീകരിക്കണം – എസ് കെ എസ് എസ് എഫ് ക്യാമ്പസ് വിംഗ്

കോഴിക്കോട് : പെരുന്നാൾ ദിനത്തിലെ സി ബി എസ് ഇ പരീക്ഷ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ മുസ്ലിം വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും  ആശങ്കയിലാക്കുന്നതാണെന്നും പരീക്ഷ തിയ്യതി പുന:ക്രമീകരിക്കണമെന്നും എസ് കെ എസ് എസ് എഫ് ക്യാമ്പസ് വിംഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു . ഈ വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട്  സി ബി എസ് ഇ ചെയർമാൻ ,സെക്രട്ടറി ,പരീക്ഷ കൺട്രോളർ , എം എച്ച് ആർ ഡി മിനിസ്റ്റർ, കേരളത്തിലെ മുഴുവൻ  രാജ്യസഭ ,ലോകസഭ എം പിമാർ എന്നിവർക്കും ഇ മെയിൽ സന്ദേശം അയച്ചു. എസ് കെ എസ് എസ് എഫ് ഓർഗനൈസിംഗ് സെക്രട്ടറി ബഷീർ അസ്അദി നമ്പ്രം യോഗം ഉദ്ഘാടനം ചെയ്തു. ഡോ. അബ്ദുൽ ഖയ്യൂം കടമ്പോട്, സിറാജ് ഇരിങ്ങല്ലൂർ, യാസീൻ വാളക്കുളം, സമീർ കണിയാപുരം, അംജദ് എടവണ്ണപ്പാറ, ബിലാൽ ആരിക്കാടി, സൽമാൻ കൊട്ടപ്പുറം, ഹസീബ് തൂത, ശാക്കിർ കൊടുവള്ളി, മുനീർ മോങ്ങം, ഷഹീർ കോനോത്ത്, റിസ ആരിഫ് കണ്ണൂർ, ഹുജ്ജത്തുള്ള കണ്ണൂർ, സ്വാലിഹ് തൃശ്ശൂർ, മുനാസ് മംഗലാപുരം എന്നിവർ സംസാരിച്ചു. കാമ്പസ് വിംഗ് ചെയർമാൻ അസ്ഹർ യാസീൻ പാറലിൽ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ബാസിത് മുസ്ലിയാരങ്ങാടി സ്വാഗതവും അബ്ശർ നിടുവാട്ട് നന്ദിയും പറഞ്ഞു.