കോഴിക്കോട്: എസ് കെ എസ് എസ് എഫ് രൂപീകരണത്തിന്റെ സ്ഥാപകദിനാഘോഷ പരിപാടികള്‍ ഫെബ്രുവരി 19 ന് വിവിധ ഘടകങ്ങളില്‍ നടക്കും. 1989 ഫെബ്രുവരി 19 ന് രൂപീകരിച്ച സംഘടന ഇന്ന് നാലായിരത്തോളം അംഗീകൃത ശാഖകളിലുടെ പ്രവര്‍ത്തിച്ച് വരികയാണ്. കേരളത്തിന് പുറത്ത് പതിനൊന്ന് സംസ്ഥാനങ്ങളിലും ഇപ്പോള്‍ സംഘടന പ്രവര്‍ത്തിച്ച് വരുന്നുണ്ട്. സഊദി, യു എ ഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍, മലേഷ്യ എന്നിവിടങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്കിടയിലും സംഘടന പ്രവര്‍ത്തിച്ചുവരുന്നു. സംഘടനക്ക് കീഴില്‍ പതിനേഴ് വിംഗുകളും വിവിധ സ്ഥാപനങ്ങളും വിവിധ തലങ്ങളിലായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. സ്ഥാപക ദിനത്തിന്റെ ഭാഗമായി വിവിധ ഘടകങ്ങളില്‍ തലമുറ സംഗമം, ജുമുഅ നിസ്കാര ശേഷം ലഘുലേഖ മധുര വിതരണം, സാമൂഹ്യ മാധ്യമ പ്രചാരണം, രോഗീ സന്ദര്‍ശനം, വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നടക്കും.സംഘടനയുടെ സംസ്ഥാന തല ആന്വല്‍ കാബിനറ്റ് ഫെബ്രുവരി 28ന് മണ്ണാര്‍ക്കാട് നടക്കും. ശാഖാ, ക്ലസ്റ്റര്‍, മേഖലാ, ജില്ലാ ആന്വല്‍ കാബിനറ്റുകള്‍ 25 നകം പൂര്‍ത്തിയാകും. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വൈസ് പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി അധ്യക്ഷത വഹിച്ചു. ശൗക്കത്തലി മൗലവി വെള്ളമുണ്ട, ശഹീര്‍ പാപ്പിനിശ്ശേരി, ആഷിഖ് കുഴിപ്പുറം, ശഹീര്‍ ദേശമംഗലം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം എ ജലീല്‍ ഫൈസി അരിമ്പ്ര, ബഷീര്‍ അസ്അദി നമ്പ്രം, സ്വാദിഖ് അന്‍വരി ആലപ്പുഴബശീര് ഫൈസി മാണിയൂര്‍,ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ശുഹൈബ് നിസാമി നീലഗിരി,ഖാദര്‍ ഫൈസി തലക്കശ്ശേരി, അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, സഹല്‍ പി എം ഇടുക്കി,നാസിഹ് മുസ്ലിയാര് ലക്ഷദ്വീപ്, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, തുടങ്ങിയവര്‍ സംബന്ധിച്ചു.ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന് ദാരിമി പടന്ന നന്ദിയും പറഞ്ഞു.