കോഴിക്കോട്: കാസർഗോഡ് ചാനടുക്കത്ത് എസ് കെ എസ് എസ് എഫ് പതാക ദിനത്തിൻ്റെ ഭാഗമായി ഉയർത്തിയ പതാക ഭീഷണിപ്പെടുത്തി അഴിപ്പിച്ച നടപടി പ്രതിഷേധാർഹമാണന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി സത്താർ പന്തലൂരും പ്രസ്താവനയിൽ പറഞ്ഞു. നിരവധി കാലങ്ങളായി സമാധാനപരമായി പ്രദേശത്ത് സംഘടന പ്രവർത്തിക്കുന്നുണ്ട്. എന്നാൽ മാന്യമല്ലാത്ത രീതിയിൽ ഇതിനെ കൈകാര്യം ചെയ്ത ഡി വൈ എഫ് ഐ പ്രവർത്തകരുടെ രീതി അംഗീകരിക്കാൻ കഴിയില്ല. വിഷയം പരിഹരിക്കാൻ പോലീസ് ചർച്ചക്ക് വിളിച്ച സാഹചര്യത്തിൽ പതാക പുന:സ്ഥാപിക്കാൻ നടപടിയുണ്ടാവണമെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.