കോഴിക്കോട് : ആരോഗ്യ മേഖലയിലെ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും വൈദ്യശാസ്ത്ര രംഗത്തെ വിദ്യാഭ്യാസ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ മെഡിക്കൽ വിംഗിന് രൂപം നൽകി. മെഡിക്കൽ എമിനെൻസ് ഫോർ എത്തിക്കൽ മൂവ്മെന്റ് (MEEM) എന്നാണ് വിംഗ് അറിയപ്പെടുക. വൈദ്യ ശാസ്ത്രത്തിലെ വിവിധ ചികിത്സ മേഖലകളിലെ വിദഗ്ധർ ഉൾക്കൊള്ളുന്ന വിംഗ് വിഖായ യുടെയും സഹചാരിയുടെയും പ്രവർത്തനങ്ങൾക്ക് ആവശ്യമായ പദ്ധതികൾക്ക് കൂടി നേതൃത്വം നൽകും. കോഴിക്കോട് ഇസ് ലാമിക് സെന്ററിൽ ചേർന്ന സംസ്ഥാന സമിതി യോഗത്തിൽ ജനറൽ സെക്രട്ടറി സത്താർ പന്തലൂർ അധ്യക്ഷത വഹിച്ചു. റശീദ് ഫൈസി വെള്ളായിക്കോട്, ടി.പി.സുബൈർ മാസ്റ്റർ, ജലീൽ ഫൈസി അരിമ്പ്ര, ഒ.പി.എം അഷ്റഫ് സംബന്ധിച്ചു. മെഡിക്കൽ വിംഗ് സംസ്ഥാന ചെയർമാനായി ഡോ.എൻ.എ. ബിഷ് റുൽ ഹാഫിയേയും ജനറൽ കൺവീനറായി ഡോ. അഷ്റഫ് വാഴക്കാടിനേയും തെരഞ്ഞെടുത്തു. ഡോ. ഫൈസൽ ആയഞ്ചേരി വർക്കിംഗ് ചെയർമാനും ഡോ. എം. എ അമീറലി, ഡോ. കബീർ ശ്രീകണ്ഠാപുരം വൈസ് ചെയർമാനുമാമാണ്. ഡോ. സമീർ അഹ് മദ് കുറ്റ്യാടി, ഡോ. അഫ്സൽ റഹ് മാൻ എറണാംകുളം, ഡോ.ഉമറുൽ ഫാറൂഖ് പാലക്കാട് എന്നിവർ കൺവീനർമാരാണ്. ഡോ.അബ്ദുൽ ജവാദ് മലപ്പുറം, ഡോ. ത്വിഫ് ലു റഹ് മാൻ വണ്ടൂർ, ഡോ. ശഹീൻ സിദ്ധീഖ് തൃശൂർ, ഡോ. ഹാഷിം റഹീം കൊല്ലം, ഡോ. നസീഫ് മലപ്പുറം വെസ്റ്റ്, ഡോ. ശിഹാബ് അരീക്കോട്, ഡോ. ശാക്കിർ കൊടുവള്ളി, ഡോ. സാബിത് മേത്തർ ആലപ്പുഴ, ഡോ.അമീൻ തിരുവനന്തപുരം എന്നിവർ അംഗങ്ങളാണ്.