കോഴിക്കോട്: മലബാർ സമരാനന്തരം പാങ്ങിൽ അഹ് മദ് കുട്ടി മുസ് ലിയാരുടെ ഗുണപരമായ ഇടപെടൽ സാമൂഹിക വളർച്ചയിൽ നിസ്തുല പങ്ക് വഹിച്ചെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. മലബാർ ഹിസ്റ്ററി കോൺഗ്രസ്സിന്റെ ഭാഗമായി ട്രെന്റ് സംസ്ഥാന സമിതി നടത്തിയ സ്വാതന്ത്ര്യ സമര സേനാനി പാങ്ങിൽ അഹ് മദ് കുട്ടി മുസ് ലിയാർ – സമരം, ധിഷണ, സമൂഹ നിർമിതി എന്ന വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, ഡോ. കെ.കെ. എൻ കുറുപ്പ് വിഷയാവതരണം നടത്തി. സത്താർ പന്തലൂർ, ഡോ. ടി.എ. മജീദ് കൊടക്കാട് പ്രസംഗിച്ചു. ഇന്ന് (ചൊവ്വ) ആലി മുസ് ലിയാരും സഹപ്രവർത്തകരും: മലബാർ സമരത്തിന്റെ മതവും രാഷ്ട്രീയവും എന്ന വിഷയത്തിൽ കെ.ഇ.എൻ പ്രഭാഷണം നടത്തും. ബുധനാഴ്ച പാങ്ങിലും കേരള മുസ്‌ലിം രാഷ്ടീയ വിദ്യാഭ്യാസ ശാക്തീകരണവും എന്ന വിഷയത്തിൽ ഓണംപിള്ളി മുഹമ്മദ് ഫൈസി വിഷയാവതരണം നടത്തും. വ്യാഴാഴ്ച പാങ്ങിലും നവോത്ഥാന ചിന്തകളും എന്ന വിഷയം സ്വാദിഖ് ഫൈസി താനൂരും വെള്ളിയാഴ്ച പാങ്ങിൽ സേനാനിയും പരിഷ്കർത്താവും എന്ന വിഷയം ഡോ. മോയിൻ ഹുദവി മലയമ്മയും അവതരിപ്പിക്കും. എല്ലാ ദിവസവും രാത്രി 8 മണിക്ക് എസ് കെ ഐ സി ആർ യൂട്യൂബ് ചാനലിലും ട്രെന്റ് ഫെയ്സ് ബുക്ക് പേജിലുമാണ് വെബിനാർ ലഭ്യമാവുക