കോഴിക്കോട്: പി.എസ്.സി റാങ്ക് പട്ടികയിലുള്ളവര്‍ക്ക് നിയമനം നല്‍കാന്‍ മാറി വരുന്ന സര്‍ക്കാരുകള്‍ തയാറാവണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഓണ്‍ലൈന്‍ സംവാദം അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ അധ്യക്ഷനായി. ന്യായങ്ങളും ന്യായീകരണങ്ങളും നിരത്തി റാങ്ക് പട്ടികയിലുള്ളവരെ നോക്കുകുത്തിയാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ഇക്കാര്യത്തില്‍ ഫലപ്രദമായ പരിഹാര നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പി.എസ്.സി നിയമന കാര്യത്തില്‍ കളവുകള്‍ കണക്ക് വെച്ച് പര്‍വീതകരിക്കുന്ന അവസ്ഥയാണുള്ളതെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് അഭിപ്രായപ്പെട്ടു. പി.എസ്.സിയില്‍ ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുകയും അത് നികത്തുകയും ചെയ്യണം. പിന്‍വാതില്‍ നിയമനം, താല്‍ക്കാലികക്കാരെ സ്ഥിരമാക്കല്‍ തുടങ്ങിയവ നീതീകരിക്കാനാവില്ല. രാഷ്ട്രീയത്തിന്റെ അനിയന്ത്രിതമായ ഇടപെടല്‍ പി.എസ്.സിയുടെ സുതാര്യതയും വിശ്വാസ്യതയും നഷ്ടപ്പെടാന്‍ കാരണമായെന്ന് നവാസ് കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷം രാഷ്ട്രീയലാഭം കൊയ്യാനാണ് പി.എസ്.സിയിലൂടെ വിവാദം സൃഷ്ടിക്കുന്നതെന്ന് എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ടി.അതുല്‍ പറഞ്ഞു. പി.എസ്.സിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും അടിസ്ഥാന രഹിതമാണ്. ഈ സര്‍ക്കാരിന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ നിയമനം നടന്നതെന്നും 52 സ്ഥാപനങ്ങളിലേക്ക് പി.എസ്.സി നിയമനം നടത്താന്‍ എല്‍.ഡി.എഫ് സര്‍ക്കാരാണ് മുന്‍കൈ എടുത്തതെന്നും അതുല്‍ അഭിപ്രായപ്പെട്ടു.
പി.എസ്.സി വിഷയം റാങ്ക് ഹോള്‍ഡേഴ്‌സിന്റെ വൈകാരിക പ്രശ്‌നമായിട്ടാണ് സര്‍ക്കാര്‍ കാണുന്നതെന്ന് കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗം വി.ടി സൂരജ് കുറ്റപ്പെടുത്തി. ബന്ധുക്കളെയും സുഹൃത്തുക്കളേയും താല്‍കാലികമായി നിയമിച്ച് സ്ഥിരപ്പെടുത്തുന്ന കാഴ്ചയാണുള്ളത്. അപ്രഖ്യാപിത നിയമന നിരോധനമാണ് സംസ്ഥാനത്തുള്ളതെന്നും സൂരജ് പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികള്‍ ചര്‍ച്ച ചെയുന്ന ഒരുപാട് വിഷയങ്ങളില്‍ ഒന്ന് മാത്രമാണ് പി.എസ്.സി നിയമന വിഷയമെന്നും അത്‌കൊണ്ട് തന്നെ ഇത് രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്