കോഴിക്കോട്: അധ്യായന വർഷം ആരംഭിച്ച് രണ്ടാഴ്ച്ച പിന്നിട്ടിട്ടും വിദ്യാർത്ഥികൾക്ക് പാo പുസ്തകങ്ങൾ പൂർണമായും ലഭിക്കാത്തതിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും നിരാശയിലാണ്. നിലവിലെ സാഹചര്യത്തിൽ റഗുലർ ക്ലാസുകൾ തുടങ്ങാനായിട്ടില്ലങ്കിലും ഓൺലൈൻ വഴി കുട്ടികൾക്ക് ക്ളാസ്സുകൾ ലഭിക്കുന്നുണ്ട്. എങ്കിലും പല കുട്ടികൾക്കും ഇപ്പോഴും പുസ്തകം ലഭ്യമല്ലാത്ത സാഹചര്യം നിലനിൽക്കുന്നുണ്ട്.എന്നാൽ പുസ്തകങ്ങൾ സമയത്ത് ലഭിച്ചിരുന്നങ്കിലെ മുതിർന്നവർക്ക് പഠനത്തിൽ കൂടുതൽ സഹായിക്കാൻ കഴിയൂ. കൂടാതെ ഓൺലൈൻ വഴിയുള്ള ക്ലാസിനും പാഠപുസ്തകത്തിന്റെ പിന്തുണ അത്യാവശ്യമാണ്. നിലവിൽ സ്കൂളുകൾ തുറക്കുന്നത് വൈകാനാണ് സാധ്യത എന്നിരിക്കെ വിദ്യാഭ്യാസ വകുപ്പ് എത്രയും പെട്ടന്ന് ഈ വിഷയത്തിൽ ഗൗരവമായ ഇടപെടൽ നടത്തി എല്ലാ വിദ്യാർത്ഥികൾക്കും ഒന്നാം ഭാഗം പുസ്തകങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തണമെന്ന് ട്രെന്റ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
യോഗത്തിൽ ട്രെന്റ് സംസ്ഥാന സമിതി ചെയർമാൻ റഷീദ് കോടിയൂറ അധ്യക്ഷത വഹിച്ചു. ജില്ലാ, ചാപ്റ്റർ സമിതികളുടെ റിപ്പോർട്ടുകൾ യോഗത്തിൽ അവതരിപ്പിച്ചു.ശാഖ മുതൽ സംസ്ഥാന തലം വരെ 100 ദിവസത്തെ പദ്ധതിക്ക് രൂപരേഖയായി.
എസ്.വി മുഹമ്മദലി, ഡോ.മജീദ് കൊടക്കാട് പ്രസംഗിച്ചു.
സംസ്ഥാന ജില്ലാ ട്രെന്റ് ഭാരവാഹികൾ ചർച്ചയിൽ പങ്കെടുത്തു.പദ്ധതി കോർഡിനേറ്റർ അനസ് പൂക്കോട്ടൂർ സ്വാഗതവും കൺവീനർ ശാഫി ആട്ടീരി നന്ദിയും പറഞ്ഞു.