ട്രൈസനേറിയം സമ്മിറ്റ് 29 ന് കൊയിലാണ്ടിയില്‍

പരിപാടികൾക്ക് അന്തിമരൂപമായി
കോഴിക്കോട്: നിലപാടുകളുടെ കരുത്ത്, വ്യതിയാനങ്ങളുടെ തിരുത്ത് എന്ന പ്രമേയത്തില്‍ ഒരു വര്‍ഷമായി നടന്ന് വരുന്ന എസ് കെ എസ് എസ് എഫ് മുപ്പതാം വാര്‍ഷികാഘോഷങ്ങളുടെ സമാപനം – ട്രൈസനേറിയം സമ്മിറ്റ് ഫെബ്രുവരി 29 ശനിയാഴ്ച കൊയിലാണ്ടിയില്‍ നടക്കും. കാലത്ത് 9.30 മുതല്‍ വൈകീട്ട് 5 മണിവരെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തിലാണ് പരിപാടി. 2019 ഫെബ്രുവരിയില്‍ ആരംഭിച്ച വാര്‍ഷികാഘോഷ പരിപാടികളാണ് ഇതോടെ സമാപിക്കുന്നത്. ട്രൈസനേറിയത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ഇരുപത്തിയഞ്ചിന പദ്ധതികള്‍ ഈ കാലയളവില്‍തന്നെ യാഥാര്‍ത്ഥ്യമായി.
ശനിയാഴ്ച രാവിലെ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ പരിപാടി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ്  ജിഫ്രി  മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലികുട്ടി മുസ് ലിയാർ അനുഗ്രഹ ഭാഷണം നിർവ്വഹിക്കും. കെ മുരളീധരൻ എം.പി മുഖ്യാതിഥിയായിരിക്കും. എ വി അബ്ദു റഹ്മാൻ മുസ്ലിലിയാർ, കെ ഉമർ ഫൈസി മുക്കം, കെ ദാസൻ എം എൽ എ, സയ്യിദ് ഹുസൈൻ ബാഫഖി തങ്ങൾ സംബന്ധിക്കും.
തുടർന്ന് അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ തർബിയ സെഷന് നേതൃത്വം നൽകും. ‘നാം നമ്മുടെ പ്രസ്ഥാനം’ എന്ന വിഷയത്തിൽ ഓപ്പൺ ഫോറം നടക്കും. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, ഷാഹുൽ ഹമീദ് മേൽമുറി,നാസർ ഫൈസി കൂടത്തായ്,ഓണംപിള്ളി മുഹമ്മദ് ഫൈസി എന്നിവർ നേതൃത്വം നൽകും. എസ് വി മുഹമ്മദലി മോഡറേറ്ററാവും.
ഉച്ചക്ക് ശേഷം ആരംഭിക്കുന്ന ‘നമ്മുടെ കർമ മേഖല’ എന്ന സെഷൻ സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ എം.ടി അബ്ദുല്ല മുസ് ലിയാർ ഉദ്ഘാടനം ചെയ്യും. ഡോ.കെ.ടി.എം ബഷീർ പനങ്ങാങ്ങര ചർച്ചക്ക് നേതൃത്വം നൽകും.
തുടർന്ന് ‘മതം മതേതര ഇന്ത്യക്ക്’ എന്ന വിഷയത്തിൽ സൗഹൃദ സംവാദം നടക്കും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ഡോ. ശ്രീ ശ്രീ ആര്യ മഹർഷി, ഫാദർ ഡോ. ജെറോം ചിങ്ങന്തറ എന്നിവർ സന്ദേശങ്ങൾ കൈമാറും.
വൈകിട്ട് ഏഴ് മണിക്ക് സംഘടനയുടെ 2020-22 ലേക്കുള്ള സംസ്ഥാന കൗൺസിൽ ചേർന്ന് പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കും. തെരഞ്ഞെടുപ്പ് സമിതി കൺവീനർ കെ.മോയിൻ കുട്ടി മാസ്റ്റർ നേതൃത്വം നൽകും.
നിലവിലുള്ള സംസ്ഥാന കൗൺസിലിന്റെ സമാപനയോഗം 28ന് വെള്ളിയാഴ്ച വൈകിട്ട് 4.30 കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ സുന്നി യുവജന സംഘം ജനറൽ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും