കോഴിക്കോട് : എസ് കെ എസ് എസ് എഫ് മുന്‍ സംസ്ഥാന സെക്രട്ടറിയും ‘ഇബാദ്’ ഡയറക്ടറുമായ ടി.എ സാലിം ഫൈസി കൊളത്തൂരിന് കൊളംബോയിലെ ഇന്റര്‍നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഫോര്‍ കോംപ്ലിമെന്ററി മെഡിസിനില്‍ നിന്നും പ്രവാചക വൈദ്യത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. 1995 ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ നിന്നും ഫൈസി ബിരുദം, 2012 ല്‍ സിക്കിം ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം, മലപ്പുറം പാസില്‍ നിന്നും ത്വിബ്ബുന്നബവിയില്‍ ഡിപ്ലോമ, ആയുര്‍ വേദത്തില്‍ നഴ്‌സിംഗ് ബിരുദം, ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗില്‍ മാസ്റ്റര്‍ പ്രാക്ടീഷണര്‍ എന്നിവ നേടിയിട്ടുണ്ട്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് ഫിലോസഫി & സയന്‍സിന്റെ ഡയറക്ടറാണ്. സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് മുഫത്തിശായിരുന്ന ടി അബൂബക്കര്‍ മുസ്‌ലിയാരുടെ മകനായ ഇദ്ദേഹം ഇപ്പോള്‍ വളാഞ്ചേരി വളമംഗലം മഹല്ല ഖത്വീബ് കൂടിയാണ്.