കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി കാമ്പസ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന കാമ്പസ് കാള്‍ ഡിസംബര്‍ 19, 20, 21 തിയ്യതികളില്‍ മഞ്ചരിയില്‍ നടക്കും. മഞ്ചേരി യൂണിറ്റി വുമണ്‍സ് കോളേജില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ കാമ്പസുകളില്‍ നിന്നായി ആയിരം പ്രതിനിധികള്‍ പങ്കെടുക്കും. സമ്മേളന വിജയത്തിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ മുഖ്യരക്ഷാധികാരിയായും അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍ നെല്ലിക്കുത്ത്, ഒ.എം.എസ് തങ്ങള്‍ മേലാറ്റൂര്‍, ടി.പി അബ്ദുല്ല മുസ്ലിയാര് മേലാക്കം, എം.പി.എം ഹസന് ശരീഫ് കുരിക്കള്‍, ഒ.ടി മൂസ മുസ്ലിയാര്, എം.പി.എം ഇസ്ഹാഖ് കുരിക്കള്‍, കെ.സി അബ്ദുല്ല ഹാജി തുടങ്ങിയവര്‍ രക്ഷാധികാരികളുമാണ്. പാതിരമണ്ണ അബ്ദുറഹ്മാന് ഫൈസി (ചെയര്മാന്) ആഷിഖ് കുഴിപ്പുറം (ജന: കണ്‍വീനര്‍) നിര്മാണ് മുഹമ്മദലി (ട്രഷറര്‍) ഭക്ഷണം : അഡ്വ. യു.എ ലത്തീഫ് (ചെയര്മാന്) മേച്ചേരി അബൂബക്കര്‍ എന്ന കുഞ്ഞാപ്പു (കണ്‍വീനര്‍) ഫിനാന്‍സ് : ടി.എച്ച് കുഞ്ഞാലി ഹാജി (ചെയര്മാന്) ടി.പി മുഹമ്മദ് എന്ന കുഞ്ഞാപ്പുട്ടി (കണ്‍വീനര്‍) പ്രചരണം : എ പി മജീദ് മാസ്റ്റര്‍ (ചെയര്മാന്) കണ്ണിയന്‍ മുഹമ്മദലി (കണ്‍വീനര്‍) ക്യാമ്പ് സൈറ്റ് : കണ്ണിയന്‍ അബൂബക്കര്‍ (ചെയര്‍മാര്‍) അന്‍വര്‍ ചിറക്കല്‍ (കണ്‍വീനര്‍) തുടങ്ങിയവരെയും തെരെഞ്ഞെടുത്തു. മഞ്ചേരി സഭാഹാളില്‍ നടന്ന സ്വാഗത സംഘം കണ്വെന്ഷന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അ്ബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി സത്താര്‍ പന്തലൂര്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. യു.എ ലത്തീഫ്, എ.പി മജീദ് മാസ്റ്റര്‍, കണ്ണിയന്‍ അബൂബക്കര്‍, ഡോ. ഐ.പി റസാഖ്, റഫീഖ് അഹമ്മദ്, കണ്ണിയന്‍ മുഹമ്മദലി, ആഷിഖ് കുഴിപ്പുറം, ഹിഫ്ളുറഹ്മാന്‍ തങ്ങള്‍, ഷിബിന്‍ മുഹമ്മദ്, മുനീര്‍ വയനാട്, സി.ടി ജലീല്‍ പട്ടര്‍കുളം തുടങ്ങിയവര്‍ സംസാരിച്ചു.