സൈക്കോണ്‍ ഇന്ന് (ഞായര്‍) കോഴിക്കോട്


കോഴിക്കോട്:എസ്.കെ.എസ്.എസ്.എഫ് സൈബര്‍ വിംങ് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന സൈക്കോണ്‍ 2020 സൈബര്‍ കോണ്‍ഫറന്‍സ് ഇന്ന് (ഞായര്‍) കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും.രാവിലെ ഒമ്പത് മണിക്ക് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുലൈലി തങ്ങള്‍ കോണ്‍ഫ്രന്‍സ് ഉത്ഘാടനം നിര്‍വ്വഹിക്കും.സയ്യിദ് മുബഷിര്‍ ജമലുല്ലൈലി പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, എ.സജീവന്‍, സത്താര്‍ പന്തല്ലൂര്‍, ബഷീര്‍ ഫൈസി ദേശമംഗലം, മുജീബ് ഫൈസി പൂലോട്,ഒ.പി അഷ്‌റഫ്, അമീന്‍ കൊരട്ടിക്കര, ഇബ്രാഹിം ഫൈസി ഉഗ്രപുരം തുടങ്ങിയവര്‍ സംസാരിക്കും.ഐ.ടി ആക്ട് ആവേര്‍നസ് സെഷനിന് സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ സി.ശിവപ്രസാദും സൈബര്‍ സെക്യൂരിറ്റി’ സെഷനിന് സുമേഷ് എസ്. എന്നിവരും നേതൃത്വം നല്‍കും.സോഷ്യല്‍ മീഡിയ പാനല്‍ ഡിസ്‌ക്കഷനില്‍ മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ, എ സജീവന്‍, പി.കെ സലാം, സത്താര്‍ പന്തല്ലൂര്‍, ബഷീര്‍ ഫൈസി ദേശമംഗലം എന്നിവര്‍ പങ്കെടുക്കും.റിയാസ് ഫൈസി പാപ്ലശ്ശേരി മോഡറേഷന്‍ നിര്‍വ്വഹിക്കും.ബാഗ്ലൂര്‍ യുനീസസ് ഇന്‍ഫെര്‍മേഷന്‍ ആര്‍ക്കിടെക് അസ്ലം ഫൈസി ഇന്റര്‍നെറ്റ് ട്രാക് യു സെഷനിന് നേതൃത്വം നല്‍കും. ഫെയ്ക് ആന്റ് ഫാക്ട് സെഷനിന് സൈപ്രോ ടെക്‌നോളജീസ് ഡയറക്ടര്‍ മുഹമ്മദ് മുബാറക് നേതൃത്വം നല്‍കും. ഡോ.സാലിം ഫൈസി കൊളത്തൂര്‍ സ്പിരിച്ചല്‍ സെഷനിനും, ഷഫീക് എന്‍.സി ഡിസൈനിങ് വര്‍ക്ക്‌ഷോപ്പിനും ഹസീബ് എന്‍.വി സ്റ്റെപ് ഇന്‍ ടു വെബ്  സെഷനിനും നേതൃത്വം നല്‍കും.
വിവിധ ജില്ലകളില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത അറുന്നൂറ് പ്രതിനിധികള്‍ കോണ്‍ഫ്രന്‍സില്‍ സംബന്ധിക്കും