“മജ്ലിസുന്നൂർ” മൊബൈൽ സോഫ്റ്റ്‌വെയർ പുറത്തിറങ്ങി

majlisunnur-inaguration
മജ്ലിസുന്നൂർ മൊബൈല്‍ സോഫ്റ്റ് വെയറിന്റെ ഉത്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു
മലപ്പുറം: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിർദേശ പ്രകാരം SYSന്‍റെ കീഴില്‍ നടത്തി വരുന്ന മജ്ലിസുന്നൂർ ആത്മീയ സദസ്സിൽ പാരായണം ചെയ്യാനുള്ള ബൈതിന്‍റെ മൊബൈല്‍ സോഫ്റ്റ് വെയര്‍(Android) പുറത്തിറങ്ങി. പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സോഫ്റ്റ്‌വെയറിന്റെ ഉത്ഘാടനം നിർവഹിച്ചു. Android OSൽ പ്രവർത്തിക്കുന്ന എല്ലാ ഫോണുകളിലും ഈ സോഫ്റ്റ്‌വെയർ വർക്ക്‌ ചെയ്യുന്ന രീതിയിൽ ആണ് അപ്ലിക്കേഷൻ നിർമിച്ചിട്ടുള്ളത്. SKSSF ന്റെ ഉപവിഭാഗമായ സൈബർ വിംഗ് ആണ് സോഫ്റ്റ്‌വെയർ നിർമിച്ചത്.
മൊബൈലിൽ ലഭിക്കുന്നതിനു Google Play Store ൽ “MAJLISUNNOOR” എന്ന് സേർച്ച്‌ ചെയ്യ്ത് install ചെയ്താൽ മതി.
ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക:https://play.google.com/store/apps/details?id=com.andromo.dev256954.app315955
majlisunnoor-app-poster