കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സംഘടനയുടെ വിദ്യാഭ്യാസ വിഭാഗം ട്രെന്റ് (Time to Revive Education No Delay) പുതിയ പദ്ധതികളുമായി രംഗത്ത്. സ്കൂള്‍വിദ്യാര്‍ത്ഥികള്‍ക്കായി സ്നാപ്പി കിഡ്സ് ഇന്റലക്ച്വല്‍ സ്കോളര്‍ഷിപ്, പദ്ധതിദ്യോഗാര്ത്ഥികള്ക്ക് പരിശീലനം നല്‍കുന്നതിനായി നൂറ് കരിയര്‍ ക്ലബ്ബുകള്‍, വിദ്യാഭ്യാസ മേഖലയില്‍ പഠനോപകരണങ്ങളുടെ പ്രസിദ്ധീകരണം തുടങ്ങിയവയാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ ഏജന്‍സികളുമായി ചേര്‍ന്ന് ട്രെന്റ് പുതുതായി നടാപ്പിലാക്കാന്‍ പോവുന്നത്. സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ സ്കോളാര്‍ഷിപ്പ് പരീക്ഷയില്‍ ഈ വര്‍ഷം പ്രൈമറി തലത്തില്പതിനായിരത്തിലധികം വിദ്യര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. വിജയികള്‍ക്ക് ഗോള്‍ഡ് കോയിന്, പ്രതിഭാ ക്ലബ്ബില്‍ അംഗത്വം, തുടങ്ങിവിപുലമായ സമ്മാന പദ്ധതികളാണ് ട്രെന്റ് ഒരുക്കിയിരിക്കുന്നത്. അടുത്തവര്‍ഷത്തില്‍ യു. പി. തലങ്ങളിലും സ്കോളര്‍ഷിപ് പരീക്ഷ നടത്തും. പി എസ് സി, യു പി എസ് സി ഉദ്ധ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി രൂപീകരിക്കുന്ന നൂറ് ക്ലബ്ബുകളെ ത്രീസ്റ്റാര്‍, ഫൈവ് സ്റ്റാര്‍, സെവന് സ്റ്റാര്‍, എന്നിങ്ങനെ തരം തിരിച്ച് എസ്. കെ. എസ്. എസ്. എഫ് സ്റ്റേറ്റ് കമ്മറ്റി ഗ്രന്റ് നല്‍കും. പഠനോപകരണ വിപണിയില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ചൂഷണം തടയുക, ഗുണമേന്മയുള്ളതും സധാരണക്കാര്‍ക്കു താങ്ങാവുന്നതുമായ നിരക്കില്‍ അവ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ട്രെന്റ് ഈ മേഖലയിലേക്ക് ഇറങ്ങുന്നത്. നിലവില്‍ ട്രെന്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ടീമെപ്പ്-മഹല്ല് എംപവര്‍മെന്റ് പ്രോഗ്രാം, മുന്നൂറോളം കുട്ടികളെ സിവില്‍ സര്‍വീസ് പരീക്ഷക്ക് തയ്യാറായിക്കൊണ്ടിരിക്കുന്ന സ്റ്റെപ്പ്- പദ്ധതി, ന്യൂ ജനറേഷന് ട്രയിനിംഗ് പ്രോഗ്രാം, ഫമിലി മനേജ്മെന്റ് കോഴ്സ്, സമ്മര്‍ ഗൈഡ്, ഹയര്‍ എജുകേഷന്‍ പ്രോഗ്രാം, ഇഫക്ടീവ് പാരന്റിങ്ങ് തുടങ്ങിയവക്ക് വലിയ സ്വീകാര്യതയാണ് സമൂഹത്തില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ട്രെന്റ് ചെയര്മാന് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ പദ്ധതികള്‍ക്ക് അന്തിമ രൂപം നല്കി. ഡയറക്ടര്‍ എസ് വി മുഹമ്മദലി, ഷാഹുല്‍ ഹമീദ് മസ്റ്റര്‍ മേല്‍മുറി, പ്രൊഫസര്‍ ടി എ മജീദ് കൊടക്കാട്, റിയാസ് റഹ്മാന് നരിക്കുനി, റഷീദ് മസ്റ്റര്‍ കബ്ലക്കാട്, ഖയ്യും കടമ്പോട് പങ്കെടുത്തു.