പ്രൊഫഷണൽ വിദ്യാർത്ഥികളോടുള്ള വിവേചനം അവസാനിപ്പിക്കുക: എസ്കെഎസ്എസ്എഫ് ക്യാമ്പസ് വിംഗ്.

കോഴിക്കോട്: പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്ന വിദ്യാർഥികളുടെ ഫീസ് കുത്തനെ കൂട്ടാനുള്ള സംസ്ഥാന സർക്കാറിന്റെ തീരുമാനം പിൻവലിക്കണമെന്ന് എസ് കെ എസ് എസ് എഫ് ക്യാമ്പസ് വിംഗ് സംസ്ഥാന സമിതി.
സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന സർക്കാർ, എയ്ഡഡ്, സർക്കാർ നിയന്ത്രണത്തിലുള്ള സെൽഫിനാൻസ് കോളേജുകൾ എന്നിവിടങ്ങളിൽ ഫീസ് വർദ്ധനവ് നടപ്പാക്കാനുള്ള സർക്കാർ തിരുമാനം പ്രൊഫഷണൽ വിദ്യാര്ഥികളോടുള്ള വിവേചനമാണ്.
ട്യൂഷൻ ഫീസ്, പരീക്ഷാഫീസ്, ഹോസ്റ്റൽ ഫീസ്, യൂണിവേഴ്സിറ്റി ഫീസ് തുടങ്ങിയവയിലെ വർദ്ധനവും വർഷാവർഷം അഞ്ചു ശതമാനം ഫീസ് കൂട്ടാനുള്ള തീരുമാനവും വിദ്യാർഥികൾക്ക് ഇരുട്ടടിയാണ്. വിദ്യാർഥികൾക്ക് അമിതഭാരം അടിച്ചേൽപ്പിച്ചുള്ള ഈ ഫീസ് വർദ്ധനവ് പുന:പരിശോധിക്കണമെന്ന് ക്യാമ്പസ് വിംഗ് അവശ്യപ്പെട്ടു.
യോഗത്തിൽ റഷീദ് മീനാർകുഴി, ശഹരി വാഴക്കാട്, യാസീൻ വാളക്കുളം, റിയാസ് വെളിമുക്ക്, ഇസ്ഹാഖ് ഖിളർ, ജംഷീർ കാസർഗോഡ് , അബ്ഷർ കണ്ണൂർ എന്നിവർ പങ്കെടുത്തു.