കോഴിക്കോട് : സ്നേഹത്തിന്റെ മാനവും പരിസരവും പുതിയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, ആത്മാര്‍ഥ സ്നേഹ പ്രകടനങ്ങള്‍ക്ക് വേദിയൊരുക്കയാണ് എസ്. കെ. എസ്. എസ്. എഫ് ക്യാമ്പസ് വിംഗ് നവംബര്‍ 8 ന് കൊച്ചി – മറൈന്‍ ഡ്രൈവില്‍ ചേരുന്ന സായാഹ്ന ‘സ്നേഹ കൂട്ടായ്മ’. സ്നേഹത്തിന്റെ ആത്മാവും വ്യാപ്തിയും പൊതു സമൂഹവുമായി സംവേദിക്കുന്നതോടൊപ്പം, പുഞ്ചിരിയുടെയും മുസാഫഹത്തിന്റെയും ഉള്‍പ്പെടെയുള്ള സ്നേഹ പ്രകടനങ്ങള്‍ക്ക് വേദിയൊരുക്കുകയും ചെയ്യുന്നു. അന്യ പുരുഷന്മാരും – സ്ത്രീകളും പരസ്പരം കാണുമ്പോള്‍ കണ്ണുകള്‍ താഴ്ത്തി പവിത്രമാകുന്ന ജീവിത രീതിയാണ് അനുഷ്ടിക്കേണ്ടതെന്നും, വീടുകളിലെ സ്നേഹത്തിന്റെ അഭാവമാണ് സമൂഹത്തില്‍ അരാജകത്വത്തിന് കാരണമാകുന്നതെന്നും, ജീവിതത്തില്‍ ആദ്യ ചുംബനം തന്ന മാതാവിന്, വാത്സല്യ ചുംബനം നല്കാന് നാം മറന്നു പോകരുതെന്നും ക്യാമ്പസ് വിംഗ് അഭിപ്രായപ്പെട്ടു.
തെരുവില്‍ വില്ക്കപ്പെടുന്നവ സ്നേഹ രീതികള്‍ അല്ലെന്നും, മറിച്ച് ആഭാസമാണെന്നും പറയുന്നതോടൊപ്പം, ആത്മാര്‍ഥ സ്നേഹ പ്രകടനങ്ങള്‍ എങ്ങനെയെന്നു തലമുറകള്‍ക്ക് പകര്‍ന്നു നല്കാന് മത – സാമുദായിക – സാമൂഹിക – വിദ്യാര്‍ഥി സംഘടനകള്‍ക്ക് ബാധ്യതയുണ്ടെന്നും, ആ ദൗത്യമാണ് ഞങ്ങള്‍ നിര്‍വഹിക്കുന്നതെന്നും ക്യാമ്പസ് വിംഗ് അഭിപ്രായപ്പെട്ടു.