രാജ്യത്തിന്റെ ബഹുസ്വരത അപകടാവസ്ഥയിലാണ് : ഇ ടി മുഹമ്മദ് ബഷീർ എം പി

ഇന്ത്യ രാജ്യത്തു ബഹുസ്വരത അപകടം നേരിട്ടു കൊണ്ടിരിക്കുന്നുവെന്ന് ഇ ടി മുഹമ്മദ് ബഷീർ എംപി. എസ് കെ എസ് എസ് എഫ് ന്യൂ ഡൽഹിയിൽ സംഘടിപ്പിച്ച പ്രതിനിധി സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണഘടന രാജ്യത്തെ മുഴുവൻ വിഭാഗങ്ങൾക്കും പൗരന്മാർക്കും തുല്യമായ അവകാശങ്ങൾ വകവെച്ചു നൽകുന്ന രാജ്യമാണ് ഇന്ത്യ. പക്ഷെ സമീപ കാലത്തായി നടക്കുന്ന സംഭവികാസങ്ങൾ ഒട്ടും ആശവാഹമല്ല. ആസാമിലെ ദേശീയ പൗരത്വ രെജിസ്റ്റർ, എൻ ഐ എ ബില്ല്‌, കാശ്‌മീരുമായി ബന്ധപ്പെട്ടുള്ള പ്രത്യേക പദവി റദ്ദാക്കൽ ഇവയെല്ലാം രാജ്യത്തിന്റെ ഭരണഘടന മൂല്യങ്ങൾ അപകടത്തിലാവുന്നതിന്റെ ശക്തമായ സൂചനകളാ ണ്. വൈവിധ്യങ്ങളെ മൊത്തം തിരസ്കരിക്കാനുള്ള ശ്രമങ്ങളിലാണ് നിലവിലെ സർക്കാരിന്റെ പ്രവർത്തനങ്ങൾ. ഒരു ഭാഷ, ഒരു നിയമം, ഒരു സൈനിക മേധാവി തുടങ്ങി ബലാൽക്കാരമായി ഏകത്വം അടിച്ചേല്പിക്കാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്. ജനാധിപത്യ രാജ്യത്തെ സംബന്ധിച്ചിടത്തോളം അപകടകരമാണ്. ഇത് നാം തിരിച്ചറിയേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.