ദേശീയാടിസ്ഥാനത്തിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്‌ ദേശീയ പ്രതിനിധി സംഗമം

സംഘടനയുടെ മേല്നോട്ടത്തിലുള്ള സാമൂഹിക ജാഗരണ പ്രവർത്തനങ്ങൾ ദേശീയാടിസ്ഥാനത്തിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതികൾ എസ് കെ എസ് എസ് എഫ് പ്രഖ്യാപിച്ചു. ദേശീയ പ്രതിനിധി സംഗമത്തിന്റെ ഭാഗമായി നടന്ന ചർച്ച സംഗമത്തിലാണ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്. എല്ലാ സംസ്ഥാനങ്ങളിലും യൂണിറ്റി കമ്മിറ്റികൾ വേഗത്തിൽ രൂപീകരിക്കുക, അതടിസ്ഥാനപ്പെടുത്തി പരമാവധി സ്ഥലങ്ങളിൽ വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പു വരുത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കുക എന്നിവയാണ് സുപ്രധാന തീരുമാനങ്ങൾ.
സെഷനിൽ വ്യത്യസ്ത സംസ്ഥാന ങ്ങളിൽ നിന്നുള്ള പ്രതിനിധികൾ തങ്ങളുടെ അനുഭവങ്ങളും ആലോചനകളും പങ്കുവെച്ചു .ഡോ. ബഹാഉദ്ധീൻ മുഹമ്മദ് നദ്‌വി പ്രമേയ പ്രഭാഷണം നടത്തിയ സെഷനിൽ വെസ്റ്റ് ബംഗാൾ , ഓൾ ഇന്ത്യ സുന്നത് അൽ ജമാഅത് ജനറൽ സെക്രട്ടറി മൗലാനാ അബ്ദുൽ മതീൻ, പശ്ചിമ ബംഗാൾ ഉലമ പരിഷത് പ്രസിഡന്റ് മൗലാനാ നൂറുൽ ഹുദാ നൂർ, ഹസീബ് അഹമ്മദ് അൻസാരി മഹർഷ്ട്ര, മുഹമ്മദ് അനീസ് അബ്ബാസി രാജസ്ഥാൻ, റഈസ് അഹ്മദ് മണിപ്പൂർ, അനീസ് കൗസരി കർണാടക എന്നിവർ സംസാരിച്ചു.  രാജ്യത്തിന്റെ വ്യതസ്ത ഭാഗങ്ങളിൽ നടക്കുന്ന മത വിദ്യാഭാസ സാമൂഹിക ജാഗരണ പ്രവർത്തനങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള വിലയിരുത്തലുകൾ സെഷനിൽ നടന്നു.