പ്രളയം: വിഖായ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി

കോഴിക്കോട്: പ്രളയത്തെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷ്യധാന്യങ്ങൾ, വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവ ശേഖരിക്കുന്നതിനും വീടുകളിലേക്ക് തിരിച്ചെത്തുന്നവർക്ക് ആവശ്യമായത് എത്തിച്ച് നൽകാനും എസ് കെ എസ് എസ് എഫ് വിഖായ സംസ്ഥാന സമിതിയുടെ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി.

കോഴിക്കോട് രാമനാട്ടുകര ബൈപ്പാസ് ജംഷനിൽ പുതിയ ഒാവര്‍ബ്രിഡ്ജിന് സമീപം പറമ്പന്‍ ടവറില്‍ (സെൻട്രൽ ഹോട്ടല്‍ ബില്‍ഡിങ്ങ് ) പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ സംസ്ഥാനത്തുടനീളം സേവനം ചെയ്തു കൊണ്ടിരിക്കുന്ന വിഖായ വളണ്ടിയർമാരുടെ പ്രവർത്തനങ്ങളും ക്രമീകരിക്കുന്നുണ്ട്.

കഴിഞ്ഞ വർഷവും പ്രളയകാലത്ത് സംഘടന നടത്തിയ കൺട്രോൾ റൂം മുഖേന ആയിരക്കണക്കിന് കുടുംബങ്ങൾക്ക് അവശ്യസാധനങ്ങൾ എത്തിച്ചു നൽകിയിരുന്നു.

ആവശ്യമായ സാധനങ്ങൾ

1. ബെഡ്ഷീറ്റുകൾ
2. പായകൾ
3. പുതപ്പുകൾ
4. നൈറ്റികൾ
5. നിസ്കാര കുപ്പായം
6. തോർത്തുകൾ
7.കുട്ടികളുടെ ഡ്രസ്സുകൾ
8. ലുങ്കികൾ
9. അടിവസ്ത്രങ്ങൾ
10. മുസല്ലകൾ
11. വിവിധ തരം പാത്രങ്ങൾ
12.ഡെറ്റോൾ
13.ബ്ലീച്ചിങ് പൗഡർ
14. സാനിട്ടറി നാപ്കിൻസ്
15. ടൂത്ത് പേസ്റ്റ്
16. ടൂത്ത് ബ്രഷ്
17. സോപ്പ്
18. അലക്കുസോപ്പ്
19. വാഷിങ്ങ് പൗഡർ
20. അരി
21. പഞ്ചസാര
22. അരി പൊടി
23. കടല
24. ചെറുപയര്‍
25. വെളിച്ചെണ്ണ
26. പരിപ്പ്
27. ചായപ്പോടി
28. റവ
29. റസ്ക്
30. ബിസ്കറ്റ് (ക്രീം ബിസ്കറ്റ് ഒഴിവാക്കാം)

എന്നിവ ലഭിക്കേണ്ടതുണ്ട്
സഹായിക്കാൻ കഴിയുന്നവർ ബന്ധപ്പെടുക.

👉 എല്ലാം ഉപയോഗിയ്ക്കാത്തവയായിരിക്കാൻ ശ്രദ്ധിയ്ക്കണം

👉 ഉപയോഗിച്ച വസ്ത്രങ്ങൾ ആവശ്യമില്ല

വളണ്ടിയർ സേവനത്തിനും
മറ്റു സഹായങ്ങൾക്കും
പൊതുജനങ്ങൾക്കും
മറ്റും ബന്ധപ്പെടാം

#WhatsApp / call: 9947999399

#HELP LINE

9947999399
9633648530
9947354645
9846067022

🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝

SKSSF VIQAYA STATE SAMITHI

വഴി: 👉https://maps.app.goo.gl/V6iojM3ABfzjDk6K7