കോഴിക്കോട്: സംസ്ഥാന വ്യാപകമായി ദുരിതം വിതച്ച പ്രളയക്കെടുതിയിലും ഉരുള്‍പ്പൊട്ടലിലും നാശനഷ്ടങ്ങള്‍ സംഭവിച്ച നൂറ്റി നാല്പത്തി ആറ് കുടുംബങ്ങള്‍ക്കുള്ള ദുരിതാശ്വാസ ധനസഹായം ആരംഭിച്ചു. പൂര്‍ണ്ണമായി വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍, വീടുകള്‍ക്ക് കേട് പാടു പറ്റിയവര്‍, ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ നഷ്ടപ്പെട്ടവരും കൃഷി നാശം സംഭവിച്ചവരില്‍ നിന്ന് ലഭിച്ച അപേക്ഷകളിലാണ് ധനസഹായം നല്‍കുന്നത്. വിവിധ ജില്ലകളിലെ അപേക്ഷകര്‍ക്കായി 88,14,024.00 രൂപ ജൂണ്‍ 20 നകം വിതരണം പൂര്‍ത്തിയാകും. ധനസഹായ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍, സയ്യദ് ഹാഷിറലി ശിഹാബ് തങ്ങള്‍, ശമീര്‍ ഫൈസി ഒടമല, അബ്ദുള്ള അമ്മിനിക്കാട് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.