കോഴിക്കോട്: കേരളാ വഖഫ് ബോര്‍ഡ് സ്കോളര്ഷിപ്പുകളില് പ്രഥമ പരിഗണന മതവിദ്യാര്ത്ഥികള്ക്കാവണമെന്ന് എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ ത്വലബ ലീഡേഴ്സ് മീറ്റ് അഭിപ്രായപ്പെട്ടു. കേരളത്തിലെ ഭൂരിഭാഗം വഖഫ് സ്വത്തുക്കളും മതവിജ്ഞാനം പ്രോത്സാഹിപ്പിക്കാനും മതവിദ്യാര്‍ത്ഥികള്‍ക്ക് സംരക്ഷണം നല്കുന്നതിനുമാണ്. ഇത്തരുണത്തില്‍ കേരളത്തിലെ ദര്‍സ് അറബിക് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രാമുഖ്യം നല്‍കുന്നരീതിയിലുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നതില്‍ വഖഫ് നേതൃത്വം ശ്രദ്ധകൊടുക്കണമെന്നും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന പഠനത്തില്‍ കഴിവ് തെളിയിക്കുന്ന വിദ്യാര്‍ത്ഥികളെ പ്രത്യേകം പരിഗണിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
എസ്.വൈ.എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സി.എച്ച് മഹമൂദ് സഅദി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹമീദ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റെപ്പ് സംസ്ഥാന കോര്‍ഡിനേറ്റര്‍ റഷീദ് മാസ്റ്റര്‍ കോടിയൂറ ക്ലാസെടുത്തു. റാഷിദ് അഷ്അരി, ജാഫര്‍ ദാരിമി വാണിമേല്‍, ത്വയ്യിബ് റഹ്മാനി കുയ്തേരി, നൗഫല്‍ തിരുവള്ളൂര്‍, സിദ്ദീഖ് പാക്കണ, ശാഹിദ് മടവൂര്‍ സംസാരിച്ചു.
പുതിയ ജില്ലാ ഭാരവാഹികളായി ശാഹിദ് മാളിയേക്കള്‍(ചെയര്മാന്) മുഹമ്മദ് തിരുവള്ളൂര്‍, അസ്ലഫ് തിരൂര്‍(വൈസ് ചെയര്മാന്) റാഫി പുറമേരി(കണ്‍വീനര്‍) അനീസ് വയനാട്, ജംഷീര്‍ കടവത്തൂര്‍(ജോ. കണ്‍വീനര്‍) സഈദ് കൊട്ടില(ട്രഷറര്‍) മുഹമ്മദ് അബൂബക്കര്‍ നിട്ടൂര്‍(വര്‍ക്കിംഗ് കണ്‍വീനര്‍) റാഷിദ് അമ്പലക്കണ്ടി, തൗഫീഖ് പന്തിരിക്കര, ഇര്‍ഷാദ് തൂണേരി, മുനവ്വിര്‍ മുക്കം,റാഷിദ് പേരാമ്പ്ര, അഫ്സല് ഈങ്ങാപ്പുഴ, മനാഫ് മഞ്ചേരി, ഫാഇസ് വയനാട്, ഖാസിം പാറന്നൂര്‍, ജലീല്‍ മുക്കം(മെമ്പര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.