കോഴിക്കോട്: കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലുമായി ശുദ്ധജല ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ എസ് കെ എസ് എസ് എഫ് ശാഖാ കമ്മിറ്റികള്‍ മുഖേന വിപുലമായ ആശ്വാസ പദ്ധതികള്‍ ആവിഷ്കരിക്കും. സംഘടനയുടെ സന്നദ്ധ സേവന വിഭാഗമായ വിഖായയും മറ്റു പ്രവര്‍ത്തകരും ശുദ്ധജല വിതരണത്തിന് നേതൃത്വം നല്‍കും. ജലസ്രോതസ്സുകളില്‍ നിന്ന് പൊതുജന പങ്കാളിത്തത്തോടെ വെള്ളം ശേഖരിച്ച് ആവശ്യമായ കുടുംബങ്ങള്‍ക്ക് സൗജന്യമായി എത്തിച്ചു കൊടുക്കാനാണ് സംഘടന ഉദ്ദേശിക്കുന്നത്. ഈ സേവന പ്രവര്‍ത്തനത്തിന് വ്യക്തികളും സ്ഥാപനങ്ങളും വെള്ളം, വാഹനം, പമ്പ് സെറ്റ് മറ്റു അവശ്യസാധനങ്ങള്‍ നല്കി പദ്ധതി വിജയിപ്പിക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു. ശാഖാ തലങ്ങളിലെ സംഘടനാ പ്രവര്‍ത്തകര്‍ക്ക് വിഖായ ആക്ടീവ് അംഗങ്ങളും ശുദ്ധജല വിതരണത്തിന് സമയക്രമീകരണത്തിലൂടെ വേനല്‍ കാലത്തെ മുഴുവന്‍ ദിവസ സേവനം ലഭ്യമാക്കാന്‍ യോഗം പദ്ധതികളാവിഷ്കരിച്ചു. പദ്ധതിയുടെ വിജയത്തിന് എല്ലാ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂരും അഭ്യര്‍ത്ഥിച്ചു