കോഴിക്കോട്: മുസ് ലിം വ്യക്തിനിയമം സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉണ്ടാക്കിയ ചട്ടം സമഗ്രമായി ഭേദഗതി ചെയ്യണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മൗലികാവകാശത്തെ സാങ്കേതിക കുരുക്കുകളിൽപ്പെടുത്തി വിശ്വാസികളെ പ്രയാസപ്പെടുത്തുന്ന രീതി അംഗീകരിക്കാനാവില്ല. ചട്ടം സുതാര്യവും ദുരുപയോഗത്തിനുള്ള പഴുതുകൾ അടച്ചു കൊണ്ടുമാവണം ഭേദഗതി ചെയ്യേണ്ടത്. മുസ് ലിം സംഘടനകളുടെ കൂടി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേട്ടതിന് ശേഷമായിരിക്കണം ചട്ടത്തിന് അന്തിമരൂപം നൽകേണ്ടത്. ഇക്കാര്യത്തിൽ സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ ജാഗ്രതക്കുറവും അശ്രദ്ധയും നീതീകരിക്കാനാവില്ല – യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഹബീബ്ഫൈസികോട്ടോപാടം, കുഞ്ഞാലന്‍ കുട്ടിഫൈസി, ഡോ.ജാബിര്‍ ഹുദവി,ശഹീര്‍ പാപ്പിനിശ്ശേരി, സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, ആഷിഖ് കുഴിപ്പുറം,ഡോ.അബ്ദുല്‍ മജീദ് കൊടക്കാട്, മവാഹിബ് ആലപ്പുഴ, ഫൈസല്‍ ഫൈസി മടവൂര്‍, അഹമ്മദ് ഫൈസി കക്കാട്, ശുക്കൂര്‍ ഫൈസി കണ്ണൂര്‍,ശഹീര്‍ അന്‍വരി പുറങ്ങ്, ശഹീര്‍ ദേശമംഗലം, ഒ പി എം അശ്റഫ്, സുഹൈല്‍ വാഫി കോട്ടയം, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, ജലീല്‍ ഫൈസി അരിമ്പ്ര, അബ്ദുല്‍ഖാദര്‍ ഫൈസി തലക്കശ്ശേരി, സുഹൈര്‍ അസ്ഹരി പള്ളംകോട്, നിസാം കണ്ടത്തില്‍ കൊല്ലം എന്നിവര്‍ സംസാരിച്ചു.ജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.